Kottayam, Kerala

kottayam

Copyright © 2024 Citymapia.com. All Rights Reserved

വേദഗണിതം - Vedaganitham , എ കെ ജനാർദ്ദനൻ നായർ BSc. B.T

വേദഗണിതം - Vedaganitham , എ കെ ജനാർദ്ദനൻ നായർ BSc. B.T

കമ്പ്യൂട്ടറിനെ അതിശയിപ്പിക്കുന്ന വേഗതയിൽ സകല ഗണിത ക്രിയകളും ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു ഗണിതശാസ്ത്ര ശാഖയാണ് വേദഗണിതം. എങ്കിൽപ്പിന്നെ എന്തുകൊണ്ട് ഈ ശാസ്ത്ര ശാഖയ്ക്ക് പ്രചാരം ലഭിച്ചില്ല എന്നുള്ളതാണ് അടുത്ത ചോദ്യം. ഉത്തരം ലളിതം. ഒന്നാമത് സംസ്കൃതത്തിൽ എഴുതപ്പെട്ടിരുന്നതു കൊണ്ട് അത് ഗണിതശാസ്ത്രകുതുകികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. രണ്ടാമത് വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളുമെല്ലാം ഉൾപ്പെ ടുന്ന ഭാരതീയ വിജ്ഞാനത്തിന്റെ മഹാസാഗരത്തിൽ എവിടെയോ മുങ്ങിക്കിടന്നിരുന്ന ഈ മുത്ത് കണ്ടെത്തുവാൻ സ്വാഭാവികമായും വൈകിപ്പോയി. ഇതു പഠിച്ചതുകൊണ്ട് എന്താണ് പ്രയോജനം? ഏത് മത്സരപരീക്ഷകളെയും ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ വേ ഗണിതം പഠിച്ച ഒരാൾക്ക് കഴിയും. കാരണം ഉത്തരങ്ങൾ അറിഞ്ഞാൽ മാത്രം പോര, അത് നിശ്ചിത സമയത്തിനുള്ളിൽ എഴുതിവയ്ക്കാൻ കഴിയുന്നവർക്കേ പരീക്ഷകളെ അതിജീവിക്കാൻ കഴിയൂ. വേദഗണി തസൂത്രങ്ങൾ ഹൃദിസ്ഥമാക്കിയവർക്ക് മറ്റുള്ളവരേക്കാൾ അനേകം ഇരട്ടി വേഗത്തിൽ കണക്ക് ചെയ്യാൻ കഴിയുന്നു. വൈദ്യശാസ്ത്ര രംഗത്ത് ആയുർവേദത്തിന് ലഭിച്ച പ്രചാരമാണ് ഇനി വേദഗണിത ത്തിന് ലഭിക്കാൻ പോകുന്നത്. ഭാരതീയ വിജ്ഞാനസമ്പത്തുകൾ മുഴുവൻ മുനികുലങ്ങളുടെ സംഭാവനയാണല്ലോ. മുനിവര്യൻമാരിൽ ശ്രേഷ്ഠനായ ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭാരതികൃഷ്ണ തീർത്ഥജി മഹാരാജയാണ് വേദഗണി തത്തിന് ജന്മം നൽകിയത്.



Related items

Update with Us View All