Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Labour India USS 2025 Winner | Part 2 (English Medium)

Labour India USS 2025 Winner | Part 2 (English Medium)

Posted on 29 Jan 2025

പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ യു എസ് എസ് പരീക്ഷാസഹായി രണ്ടാം ഭാഗമാണിത്. എല്ലാ വിഷയങ്ങളിലും അതുമായി ബന്‌ധപ്പെട്ട സാമാന്യാവബോധം പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഭാഷയുടെ ഭാഗം-2 (മലയാളം BT), സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവയിലെ 5 ചോദ്യങ്ങൾ കല, സാഹിത്വം. ആരോഗ്യ-കായികവിഷയങ്ങൾ എന്നിവയുമായി ബന്‌ധപ്പെട്ടവയായിരിക്കും എന്നകാര്യം പ്രത്യേകം ഭാർക്കണം. അതിനു സഹായകമായ വിധത്തിൽ ധാരാളം ബോക്‌സ് മാറ്ററുകളും ആനുകാലികവിജ്‌ഞാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗണിതഭാഗത്ത് യുക്‌തിചിന്ത (Reasoning), മാനസികശേഷി തുടങ്ങിയവ പരിശോധിക്കാനുള്ള ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനുള്ള മാത്യകകളും വേണ്ടത്ര ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാംക്ലാസുവരെ നിങ്ങൾ നേടിയിരിക്കേണ്ട പഠനനേട്ടങ്ങളെ അടിസ്ഥ‌ാനപ്പെടുത്തിയാണ് സ്കോളർഷിപ്പ് പരീക്ഷാചോദ്യങ്ങൾ ചോദിക്കുക. (ആശയങ്ങൾ, ശേഷികൾ, ധാരണകൾ, മനോഭാവങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പഠനനേട്ടത്തിൽ ഉൾപ്പെടുത്തുന്നത്.) അറിവിൻ്റെ സ്വാംശീകരണം, പ്രയോഗം, വിശകലനാത്‌മകത, വിലയിരുത്തൽ, നിലപാടു സ്വീകരിക്കൽ, സൃഷ്ടിപരത തുടങ്ങിയ തലങ്ങളിൽ ഉയർന്ന ശേഷികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങളെയൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ട് യു എസ് എസ് സ്കോളർഷിപ്പ് നിങ്ങൾക്ക് സ്വന്തമാക്കാം. അതിനായാണ് രണ്ടു ഭാഗങ്ങളിലായി ഈ വർഷം ലേബർ ഇൻഡ്യ ‌സ്കോളർഷിപ്പ് പരീക്ഷാസഹായി തയാറാക്കിയിരിക്കുന്നത്. ഗണിതപാഠങ്ങൾ ഭാഗം ഒന്നിലെ പ്രയാസമേറിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ



Related items