Copyright © 2026 Citymapia.com. All Rights Reserved

നനയുവാൻ ഞാൻ കടലാവുന്നു ---------------- *********************** ------------------- Nanayuvan Njan Kadalaakunnu ( Memories of Nimna Vijay ) ------. .... ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. ( നിമ്ന വിജയ് )
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.