Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Vedhantham : Samadhiyilekkulla Eezhu Padavukal: Osho | വേദാന്തം: സമാധിയിലേക്കുള്ള ഏഴ് പടവുകൾ : ഓഷോ

Vedhantham : Samadhiyilekkulla Eezhu Padavukal: Osho | വേദാന്തം: സമാധിയിലേക്കുള്ള ഏഴ് പടവുകൾ : ഓഷോ

Posted on 30 Aug 2023

ലക്ഷ്യവും മാർഗ്ഗവും രണ്ടു കാര്യങ്ങളല്ല, അവയെ വിഭജിക്കാതിരിക്കുക. ലക്ഷ്യം മാർഗ്ഗത്തിന്റെ പുഷ്പിക്കലാണ്, ലക്ഷ്യം മാർഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്. വം വിത്തിൽ മറഞ്ഞിരിക്കുന്നതുപോലെ ലക്ഷ്യം മാർഗ്ഗത്തിൽ മറഞ്ഞിരിക്കുന്നു. വിത്താണ് വൃക്ഷം, വിത്തിന് രണ്ടാംതരമായ പ്രാധാന്യമേയുള്ളു. വൃക്ഷത്തിനാണ് ഏറ്റവും പ്രാധാന്യവും അർത്ഥവുമുള്ളത്. വിത്തിനെ നിങ്ങൾക്ക് ഒഴിവാക്കുവാൻ കഴിയുമെന്ന് ചിന്തിക്കാതിരിക്കുക. നിങ്ങൾ വിത്തിനെ ഒഴിവാക്കുകയാണെങ്കിൽ, അപ്പോൾ വൃക്ഷം ഒരിക്കലുമവിടെ ഉണ്ടാവുകയില്ല. വിത്തിനെ സംരക്ഷിക്കുക, വിത്തിനെ സ്നേഹിക്കുക, അതിനുവേണ്ടി മണ്ണൊരുക്കുക, വിത്തിനെ വളരുവാൻ സഹായിക്കുക. അപ്പോൾ അത് വൃക്ഷമായിത്തീരും.



Related items