map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രാങ്കണത്തിൽ പഞ്ചാക്ഷരീമന്ത്രധ്വനികളും വായ്ക്കുരവകളും ശബ്ദ മുഖരിതമാക്കിയ അന്തരീക്ഷത്തിൽ ഉത്സവത്തിനു കൊടിയേറി. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി തളിയിൽ വാരിക്കാട്ട് കേശവൻ സത്യേഷ് എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിമരച്ചുവട്ടിൽ ഭക്ത ജനങ്ങൾ തളിർ വെറ്റില വിതറി ഉത്സവത്തിനു വരവേൽപ് നൽകി. ഭഗവാന് കാണിക്ക അർപ്പിച്ചാണ് മിക്കവരും മടങ്ങിയത്. സുഭാഷ് നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം മേളക്കൊഴുപ്പേകി. തുടർന്നു പ്രസാദമൂട്ടും നടന്നു.



Related items