kottayam

Copyright © 2026 Citymapia.com. All Rights Reserved

മാഞ്ഞൂർ തെക്കുംഭാഗം ഭഗവതിക്ഷേത്രം

മാഞ്ഞൂർ തെക്കുംഭാഗം ഭഗവതിക്ഷേത്രം

Posted On Jul 1, 2022

ദേവിയുടെ കൃപകടാക്ഷം കൊണ്ട് നാൾക്കുനാൾ ഐശ്വര്യത്തിന്റെ പ്രഭാപൂരം ചൊരിഞ്ഞു നിൽക്കുന്ന മനോഹര ഗ്രാമം ദേവി തന്റെ തൃകൈ ഉയർത്തികാട്ടി രാജാവിൽ നിന്നു വാങ്ങിയെടുത്ത കാർഷിക ഗ്രാമം. മൂടൽ മഞ്ഞ് നീക്കിക്കൊടുത്ത് മഞ്ഞ് മാറിയ ഊരായ മാഞ്ഞൂർ ആക്കിത്തീർത്ത ആ ദിവ്യ തേജസ്സിന്റെ സാന്നിധ്യം കൊണ്ടു പുണ്യഭൂമിയായി തീർന്ന സുന്ദരപ്രദേശം ഐശ്വര്യദായിനിയായ കുമാരനല്ലൂരമ്മയെ നിത്യവും ദർശിക്കുന്നതിന് മാഞ്ഞൂർ നിവാസികൾക്കായി നിത്യപൂജയോടെയും, ആട്ടവിശേഷങ്ങളോടെയും ഒരു ക്ഷേത്രം വേണമെന്ന ആശയത്തിന്റെ സാക്ഷാൽകാരമാണ് മാഞ്ഞൂർ തെക്കുംഭാഗം ഭാഗവതിഷേത്രം

ബ്രാപ്മണിപ്പാട്ട്- താലപ്പൊലി ഉത്സവമാണ് പ്രധാന ആട്ടവിശേഷം. തുലാം മാസത്തിലെ കാർത്തിക ദിവസം മാഞ്ഞൂർ തൃക്കാർത്തിക ദേശവിളക്കായി ആഘോഷിക്കുന്നു. കോട്ടയം എറണാകുളം റൂട്ടിൽ കുറുപ്പന്തറ യിൽ നിന്ന് 5Km ദൂരത്താണ് ഈ ക്ഷേത്രം.


Related items