map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

തൊഴിൽമേള 14ന്.

തൊഴിൽമേള 14ന്.

Posted On Jan 12, 2023

ഐസിഎം കംപ്യൂട്ടേഴ്സിന്റെ നേതൃത്വത്തിൽ ‘ലക്ഷ്യ 2023 തൊഴിൽമേള’ 14ന് 9 മുതൽ 4 വരെ നടത്തും.വൈക്കം മാനേജ്മെന്റ് അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കൂടാതെ ഇൻഫോപാർക്കിലെ വിവിധ മൾട്ടിനാഷനൽ കമ്പനികളുമായി സഹകരിച്ചു നടത്തുന്ന മേളയിൽ 1000ൽ പരം തൊഴിലവസരങ്ങളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബാങ്കിങ്, നോൺ ബാങ്കിങ് ഫിനാൻസ്, ടെലികോം, ഐടി, ടെക്നിക്കൽ, എജ്യുക്കേഷനൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, ഹെൽത്ത് കെയർ, അക്കൗണ്ടിങ്, എൻജിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിലെ ഒഴിവുകളിലേക്കു വിവിധ തലത്തിലുള്ള യോഗ്യതകൾ മാനദണ്ഡമാക്കിയാണു നിയമനങ്ങൾ. റജിസ്ട്രേഷൻ സൗജന്യമായിരിക്കും.താൽപര്യമുള്ള ഉദ്യോഗാർഥികൾ ഗൂഗിൾ ഫോമിലോ (https://forms.gle/UKQMC7NksqSV3vh39) 8891940092 നമ്പറിലോ ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യണം.


Related items