Copyright © 2026 Citymapia.com. All Rights Reserved

'കഥകളിലൂടെ ഗാന്ധിജി' - കിളിരൂർ രാധാകൃഷ്‌ണൻ മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായതും, രാഷ്ട്ര പിതാവായതും സ്വജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ചതുകൊണ്ടാണ്. ആദർശോജ്ജ്വലവും, ത്യാഗനിർഭരവും സത്യസന്ധവുമായ ആ മഹദ് ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്ത കുറെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഇവ വെറും കഥകളല്ല, കാതലുള്ള കഥകളാണ്. മൂല്യബോധവും ലക്ഷ്യബോധവുമില്ലാത്ത ഈ യാന്ത്രികയുഗത്തിൽ നമ്മുടെ കുട്ടികൾക്ക് മാർഗ്ഗദർശിയാകാൻ കഴിയുന്ന ഒരാളേയുള്ളൂ - മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ മഹത്തായ ജീവിതചര്യ നമ്മുടെ ഇളംതലമുറ മാതൃകയാക്കട്ടെ. അങ്ങനെ അവർ ധീരന്മാരും സൽസ്വഭാവികളുമായി വളരട്ടെ. 'കഥകളിലൂടെ ചാച്ചാജി' - കിളിരൂർ രാധാകൃഷ്‌ണൻ മഹാകവി രവീന്ദ്രനാഥ ടാഗോർ ഋതുരാജൻ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കുട്ടികൾക്ക് എന്നും പ്രിയങ്കരനായ “ചാച്ചാജി' ആയിരുന്നു. രാജ്യനന്മയ്ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ആ ത്യാഗിവര്യന്റെ ജീവിതകഥ ആദ്യം അറിയേണ്ടത് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട കുട്ടികളാണ്. കുട്ടികളുടെ മാർഗ്ഗദീപമായ നെഹ്റുവിന്റെ ജീവിതകഥ വളരെ ചുരുക്കിയും ലളിതമായും കഥപോലെ രസകരമായും വർണ്ണിച്ചിരിക്കുന്നു ഈ കൃതിയിൽ. കുട്ടികൾ തീർച്ചയായും സ്വന്തമാക്കേണ്ടതാണ് ഈ ചാച്ചാജി കഥകൾ.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.