Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Haimavatha Bhoovil 67/Edition : M P Veerendra kumar | ഹൈമവതഭൂവിൽ  : എം പി വീരേന്ദ്രകുമാർ

Haimavatha Bhoovil 67/Edition : M P Veerendra kumar | ഹൈമവതഭൂവിൽ : എം പി വീരേന്ദ്രകുമാർ

Posted on 19 Mar 2025

കേദാർനാഥക്ഷേത്രത്തിനു മുന്നിൽ എം.പി.വീരേന്ദ്രകുമാറും പത്‌നി ഉഷയും ഏറ്റവും മികച്ച യാത്രാനുഭവ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം നേടിയ അമസോണും കുറേ വ്യാകുലതകളും എന്ന കൃതി യുടെ രചയിതാവിൽനിന്ന് തികച്ചും വ്യത്യസ്‌തമായ മറ്റൊരു രചന. യാത്രാവേളയിൽ ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. ഹൈമവത ഭൂവിൽ എന്ന ഈ കൃതിയിലൂടെ യാത്രാനുഭവങ്ങൾക്ക് വിചിത്രമാനങ്ങൾ നൽകുകയാണ് എം.പി. വീരേന്ദ്രകുമാർ. പൗരാണിക ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഹിമവൽസാനുക്കളിലേക്കുള്ള യാത്ര. സമ്പന്നവും വൈവിധ്യവു മാർന്ന ഭാരതീയ സംസ്കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണ്. മുഗൾസാമ്രാജ്യ ചരിത്രകഥനത്തിനിടയ്ക്ക്, ജഹനാരയെന്ന ദുഃഖപുത്രി യും ദുരന്തനായകൻ ദാരാഷുക്കോവും, ഹരിദ്വാറുമായി ബന്ധപ്പെട്ട് ഭർത്യ ഹരിയും സഹോദരൻ വരരുചിയും പറയിപെറ്റ പന്തിരുകുലപ്പെരുമയും മറ്റും യാത്രാനുഭവങ്ങളുടെ ഭാഗമാ യിത്തീരുന്നു. ശൈവ-കൃഷ്ണ ചൈത ന്യങ്ങൾ ത്രസിച്ചുനിൽക്കുന്ന പുണ്യഭവിൽ കർണവൻ്റെ ആർദ്രമായ ജീവിത കഥയും വിലയം പ്രാപിക്കുന്നു. ഹിമാത്തി ലചതുർധാമങ്ങളുടെയും നദീസംഗമസ്ഥലികളുടെയും വിശുദ്ധയുടെ പശ്ചാത്തലത്തിൽ, നദീജല ചൂഷണവും പരിസ്ഥിതി വിനാശവുമടക്കമുള്ള വർത്തമാനകാല സമസ്യ കൾ അനാവൃതമാകുന്നു. ഐതിഹ്യങ്ങളിൽ നിന്ന് മിത്തുകളിലേക്കും മുത്തശ്ശിക്കഥകളിലേക്കും നാടോടിശീലുകളിലേക്കും ചരിത്രസത്യങ്ങളി ലേക്കും ഒരു സഞ്ചാരം.



Related items