Copyright © 2026 Citymapia.com. All Rights Reserved

പന്ത്രണ്ടു സ്കന്ധങ്ങളിലായി മുന്നൂറ്റിപ്പതിനെട്ട് അധ്യായങ്ങളും ആകെ പതിനെണ്ണായിരം ശ്ലോകങ്ങളും അടങ്ങിയതാണ് വ്യാസപ്രണീതമായ ദേവീഭാഗവതം. ദേവിയെ ഉപാസിക്കുന്നതിൽ പണ്ട് അഭിനിവേശം പുലർത്തിപ്പോന്നവരാണ് കേരളീയർ. സംസ്കൃതാനഭിജ്ഞരായ മലയാളികൾക്ക് സുഗ്രഹമാകുമാറ്, ഭാഗവതത്തിലെ പരസ്പരാശ്രയമുള്ള ഭക്തിരസത്തിനും സാഹിത്യരസത്തിനും വൈകല്യം വരാത്തവണ്ണമാണ് തിരുമുമ്പ് ഈ പരിഭാഷ ആത്മസമർപ്പണമായി നിർവഹിച്ചിട്ടുള്ളത്. അനേകം കഥകളും സ്തുതികളും മന്ത്രങ്ങളും ലോകതത്ത്വങ്ങളും ഗഹനദർശനങ്ങളും മുക്തിമാർഗോപദേശങ്ങളും എല്ലാം അടങ്ങിയിട്ടുള്ള ദേവീഭാഗവതത്തിന്റെ ഈ വിവർത്തനം ദേവഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്ന ഭഗീരഥപ്രയത്നം പോലെ ധന്യവാദാർഹമാണ്. ഗ്രന്ഥത്തിന്റെ വലുപ്പം, അതിൽ അന്തർഭവിച്ചിരിക്കുന്ന തത്ത്വങ്ങളുടെ സംഖ്യയില്ലായ്മ, അതിന്റെ ശുദ്ധ തർജമ മലയാളത്തിൽ വേറെ ഇല്ലെന്നുള്ള സംഗതി, പരിണതപ്രജ്ഞനും വിശാലവീക്ഷണനുമായ തിരുമുമ്പിന്റെ സർവസമ്മതമായ കഴിവ് - എല്ലാം ഈ പ്രസിദ്ധീകരണത്തിന്റെ വൈശിഷ്ട്യത്തിനു നിദർശനമാകുന്നു.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.