KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

APOORVA RAGAM-അപൂർവ രാഗം-T.PADMANABHAN-MATHRUBHOOMI BOOKS-SHORT STORIES

APOORVA RAGAM-അപൂർവ രാഗം-T.PADMANABHAN-MATHRUBHOOMI BOOKS-SHORT STORIES

Posted on 22 Jun 2022

ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. . ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം..ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധി ചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ, ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.



Related items