KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

SCAVENGER - സ്കാവഞ്ചർ - Novel - G.R.Indugopan - Mathrubhumi Books

SCAVENGER - സ്കാവഞ്ചർ - Novel - G.R.Indugopan - Mathrubhumi Books

Posted on 02 Jul 2022

ശ്രദ്ധേയനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും പത്ര പ്രവർത്തകനുമാണ് ജി.ആർ. ഇന്ദുഗോപൻ. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ഒറ്റക്കയ്യൻ, ചിതറിയവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യൻ സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് (2012) കുങ്കുമം കഥ അവാർഡ് അബുദാബി ശക്തി അവാർഡ് (കൊടിയടയാളം) കുങ്കുമം നോവൽ അവാർഡ് (1997 - ഭൂമിശ്മശാനം) തീരബന്ധു അവാർഡ് (മണൽജീവികൾ) ആശാൻ പ്രൈസ് (മുതലലായനി-100% മുതല) മികച്ച നവാഗതസംവിധായകനുള്ള ജെസി ഫൌണ്ടേഷൻ പുരസ്കാരം (ഒറ്റക്കയ്യൻ) നൂറനാട് ഹനീഫ് നോവൽ പുരസ്കാരം 2018 (പടിഞ്ഞാറെ കൊല്ലം ചോരക്കാലം) ഇദ്ദേഹത്തിന്റെ "സ്കാവഞ്ചർ" എന്ന കൃതിയിൽ ഈ സൈബർയുഗത്തിൽ പലഭാവത്തിലും ഇപ്പോഴും നിലനിൽക്കുന്ന അടിമ-ഉടമ ബന്ധങ്ങളെ തുറന്നുകാട്ടുകയും, വിമർശിക്കുകയും ചെയ്യുന്ന ശക്തമായ രചന കാണാം.



Related items