Copyright © 2026 Citymapia.com. All Rights Reserved

ലിപികൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ, വരകൾ, വർണങ്ങൾ എന്നിവയെ ആലേഖനം ചെയ്യുവാൻ, അവയെ പലതരത്തിൽ അച്ചുകളിലേക്കു പകർത്തുകയും അത്തരം അച്ചുകളിൽനിന്നു കടലാസിലോ, മറ്റു പദാർഥങ്ങളിലോ, കൈകൊണ്ടോ യന്ത്രസഹായത്താലോ പതിപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണു് അച്ചടി (Printing) എന്നറിയപ്പെടുന്നത്. അച്ചടിയുടെ പിതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ജർമൻകാരനായ യോഹാൻ ഗുട്ടൻബർഗ് (1398-1468) ആണ്. ഹോളണ്ടിൽ ഹാർലമിൽ ജനിച്ച ലോറൻസ് ജാൻസൂൺ കോസ്റ്റർ ഗുട്ടൻബർഗിനു മുമ്പുതന്നെ അച്ചടി കണ്ടുപിടിച്ചുവെന്ന അവകാശവാദം ഉണ്ടായി. ഇതിനെക്കുറിച്ചു നടത്തിയ ഗവേഷണങ്ങൾ, ഗുട്ടൻബർഗാണ്, ഇളക്കിമാറ്റാവുന്നതും തിരുത്തലുകൾ ചെയ്യാവുന്നതുമായ ഒറ്റ അച്ചുകൾ നിർമിച്ചതെന്ന വസ്തുതയിലേക്കു വെളിച്ചം വീശുകയും അങ്ങനെ ഗുട്ടൻബർഗ് അച്ചടിയുടെ പിതാവ്' എന്ന ഖ്യാതിക്ക് അർഹനാവുകയും ചെയ്തു. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ പോർത്തുഗീസുകാരാണ് അച്ചടി ഇന്ത്യയിൽ പ്രചരിപ്പിച്ചത്. മതപരിവർത്തനം ആയിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത് തമിഴ് ബൈബിളാണ് എന്നു ചില രേഖകളിൽ കാണുന്നു. കൊച്ചിക്കടുത്ത് 'അമ്പഴക്കാട്' എന്ന സ്ഥലത്താണ് കേരളത്തിൽ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചത്. അതും തമിഴ് ബൈബിളായിരുന്നുവത്രേ. ജോൺ ഗൊൺസാൾവ്സ് എന്ന പാതിരിയാണ് അച്ചടിക്കാവശ്യമായ മരഅച്ചുകൾ നിർമിച്ചത്. 1579-ൽ എച്ച്. ഹെന്റിക്ക് ഒരു പ്രാർഥനാപുസ്തകം പ്രസിദ്ധപ്പെടുത്തി. ബംഗാളിൽ ഒരു പ്രസ്സിൽ 1778-ൽ ഒരു ബംഗാളിവ്യാകരണഗ്രന്ഥം അച്ചടിച്ചു. ഇതിനുവേണ്ട അച്ചുകളുണ്ടാക്കിയത് ചാൾസ് വിൽക്കിൻസ് ആണ്. 1811-ൽ ബോംബെ(മുംബൈ)യിലെ 'കൊറിയർ പ്രസ്സി'ൽ സുവിശേഷങ്ങൾ മലയാളത്തിൽ മുദ്രണം ചെയ്തിട്ടുണ്ട്. 1821-ൽ ബഞ്ചമിൻ ബെയ്ലി എന്ന പാതിരി കോട്ടയത്ത് ചർച്ച് മിഷൻ സൊസൈറ്റി പ്രസ് സ്ഥാപിച്ചു. കേരളത്തിലെ ആദ്യത്തെ മലയാളം അച്ചുകൂടം |സി.എം.എസ്. പ്രസ്സാണ്. ബെയ്ലി ചതുരവടിവായിരുന്ന അക്ഷരങ്ങളെ ഉരുണ്ട വടിവുള്ളവയാക്കിത്തീർത്തു. ഈ പുതിയ അച്ചുപയോഗിച്ചാണ് ബെയ്ലി 1829-ൽ 'പുതിയ നിയമം' അച്ചടിച്ചത്. 1842-ൽ ബൈബിൾ പൂർണമായി മുദ്രണം ചെയ്യപ്പെട്ടു. 1846-ൽ ഉത്കൃഷ്ടവും പ്രാദേശികവുമായ പദങ്ങളുടെ ഒരു മലയാളം ഇംഗ്ലീഷ് നിഘണ്ടുവും (A Dictionary of High and Colloquial Malayalam and English), 1848-ൽ ഇംഗ്ലീഷ് മലയാളം ക്രോഡീകൃതനിഘണ്ടുവും (A Concise Dictionary of English and Malayalam) ഇദ്ദേഹം തയ്യാറാക്കി മുദ്രണം ചെയ്തു പ്രകാശിപ്പിച്ചു.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.