Ernakulam, Kerala

map icon mao preview icon

mail icon taxkeralaonline@gmail.com

whatsapp icon 919895982069

website icon www.taxkerala.com Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

വ്യാപാരികൾക്ക് അധിക സമയം നൽകി ജിഎസ്ടി വകുപ്പ്; പുതിയ ഇ-വേ ബിൽ നിബന്ധന നീട്ടി

വ്യാപാരികൾക്ക് അധിക സമയം നൽകി ജിഎസ്ടി വകുപ്പ്; പുതിയ ഇ-വേ ബിൽ നിബന്ധന നീട്ടി

Posted On Jun 11, 2026

ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരാനിരുന്ന നിബന്ധന ഇപ്പോൾ 2026 ഓഗസ്റ്റ് 1 വരെ മാറ്റിവെച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ‘Bill To – Ship To’ രീതിയിലുള്ള ഇടപാടുകളിൽ ഇ-വേ ബിൽ തയ്യാറാക്കുമ്പോൾ ‘Ship To’ വിഭാഗത്തിൽ യഥാർത്ഥ ചരക്ക് സ്വീകരിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ GSTIN നിർബന്ധമായും രേഖപ്പെടുത്തണമെന്ന പുതിയ വ്യവസ്ഥ നടപ്പാക്കുന്ന തീയതി കേന്ദ്ര ജിഎസ്ടി സംവിധാനത്തിൽ വീണ്ടും ദീർഘിപ്പിച്ചു. നേരത്തെ 2026 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരാനിരുന്ന നിബന്ധന ഇപ്പോൾ 2026 ഓഗസ്റ്റ് 1 വരെ മാറ്റിവെച്ചിരിക്കുകയാണ്.

പുതിയ സംവിധാനപ്രകാരം, ‘Bill To’യും ‘Ship To’യും വ്യത്യസ്ത സ്ഥാപനങ്ങളായിരിക്കുന്ന എല്ലാ ഇടപാടുകളിലും ചരക്ക് യഥാർത്ഥത്തിൽ ഡെലിവറി ചെയ്യുന്ന സ്വീകർത്താവിന്റെ GSTIN ‘Ship To’ കോളത്തിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ഇതിലൂടെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുകയും നികുതി ചോർച്ച തടയുകയും ചെയ്യുകയാണ് ലക്ഷ്യം.

അതേസമയം, രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ (Unregistered Consignees) ചരക്ക് എത്തിക്കുന്ന സാഹചര്യങ്ങളിൽ ‘Ship To GSTIN’ എന്ന കോളത്തിൽ “URP” (Unregistered Person) എന്ന് രേഖപ്പെടുത്തേണ്ടതായിരിക്കും.

പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിനായി വ്യാപാരികൾക്കും നികുതിദായകർക്കും കൂടുതൽ സമയം നൽകുന്നതിനാണ് പ്രാബല്യ തീയതി ഓഗസ്റ്റ് 1 വരെ ദീർഘിപ്പിച്ചതെന്ന് നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലും അക്കൗണ്ടിംഗ് പ്രക്രിയകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഈ കാലയളവ് ഉപയോഗപ്പെടുത്തണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ഇ-വേ ബിൽ തയ്യാറാക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, അക്കൗണ്ടന്റുമാർ, ജിഎസ്ടി പ്രാക്ടീഷണർമാർ, ട്രാൻസ്പോർട്ടർമാർ എന്നിവർ പുതിയ നിർദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്നും അല്ലാത്തപക്ഷം ഭാവിയിൽ ഇ-വേ ബിൽ ജനറേഷനിൽ സാങ്കേതിക തടസങ്ങൾ നേരിടേണ്ടിവരാനിടയുണ്ടെന്നും നികുതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

‘Bill To – Ship To’ ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും യഥാർത്ഥ ചരക്ക് സ്വീകർത്താവിനെ കൃത്യമായി തിരിച്ചറിയാനും സഹായിക്കുന്ന നിർണായക പരിഷ്കാരമായാണ് പുതിയ സംവിധാനം വിലയിരുത്തപ്പെടുന്നത്. 

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...



Related items

Tax Kerala
  • Tax Kerala facebook
  • Tax Kerala twitter
  • Tax Kerala instagram
  • Tax Kerala Youtube