Kottayam, Kerala

map icon mao preview icon

call icon +91 830 498 5848 Make a Call

kottayam

Copyright © 2024 Citymapia.com. All Rights Reserved

About Ari pathayam


തലമുറകളുടെ ഭക്ഷണ പാരമ്പര്യമാണ് ഞങ്ങളുടെ മുതൽക്കൂട്ട് ,ഞങ്ങളുടെ മുതുമുത്തച്ഛന്മാർ കോട്ടയ്ക്കകം ദേശത്തിനു പകർന്നുനൽകിയ രുചിക്കൂട്ടിന്റെ പാതയിലൂടെ ഞങ്ങൾ ഇന്നും കോട്ടയ്ക്കകം നാട്ടിൽ രുചിയുടെ വ്യത്യസ്ത ചേരുവകൾ വിളമ്പുന്നു. ചേരൻമ്മാരുടെ നാട്ടിൽ നിന്ന് ചാലൂക്യന്മാർ ഭരിച്ചിരുന്ന ഉഡുപ്പി ദേശത്തോട്ട് മാനസോല്ലാസ എന്ന സംസ്‌കൃത വിജ്ഞാനകോശം തയ്യാറാക്കാൻ ജിജിപ്പാനെ വിളിപ്പിച്ചു. നാട്ടിൽ ചോറും കപ്പയും മാത്രം കണ്ട്‌ വളർന്ന ജിജിപ്പാന് ഉഡുപ്പി ദേശത്തെ വിഭവങ്ങളായ ദോശകയും പിട്ടും സിരിപ്പായയും കണ്ട്‌ കൗതുകം തോന്നി. അവിടം വിട്ട് പോരുമ്പം നാട്ടിലോട്ട് കൊണ്ടുപോകാൻ ആകെ കരുതിയത് മനസ്സിൽ തങ്ങി നിന്ന രുചിക്കൂട്ടാണ്. നാട്ടിൽ എത്തി കോട്ടയ്ക്കകം പട്ടണത്തിൽ സ്വന്തമായി ചായപ്പീടിക തുടങ്ങിയ ജിജിപ്പാൻ പലഹാരങ്ങൾ നാട്ടുകാരെ പരിചയപ്പെടുത്തി. കാലം കടന്നു പോയി. എന്നും പുതിയ തരം വിഭവങ്ങൾ വിളമ്പിയ ജിജിപ്പാനും കടന്നുപോയി. പിന്തലമുറക്കാർ രുചിക്കൂട്ട് തേടി ജിജിപ്പാന്റെ അരിപ്പത്തായം തുറന്നപ്പോൾ അതിൽ മുഴുവൻ പൊടിച്ച ധാന്യങ്ങൾ!.

Ari pathayam