KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

DELHI -ദൽഹി -M MUKUNDAN-DC BOOKS -MALAYALAM NOVEL

DELHI -ദൽഹി -M MUKUNDAN-DC BOOKS -MALAYALAM NOVEL

Posted on 30 Jun 2022

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ -ജനനം: സെപ്റ്റംബർ 10 1942. ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും മോസാര്‍ട്ടിൻറ്റെ സംഗീതവും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ആ വെമ്പലിനിടയില്‍ അരവിന്ദന്‍ സ്വയം ഒരു സിംഫണിയായി മാറു കയായിരുന്നു.ചോര വാര്‍ന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തിന്റെ കഥ അപൂര്‍വ്വഭംഗിയോടെ ആവിഷ്‌കരിക്കുന്ന ശക്തമായ നോവല്‍.



Related items