KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

 EKANTHATHAYUDE NOORU VARSHANGAL

EKANTHATHAYUDE NOORU VARSHANGAL

Posted on 29 Jul 2024

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ് -1927 മാർച്ച് 6 - 2014 ഏപ്രിൽ 17. മാർക്വേസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുതുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻ നിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. 1967ൽ സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പിന്നീട് 37ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി ഈ നോവലിനെ കണക്കാക്കാറുണ്ട്.മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ പറയുന്നത്.



Related items