KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

PRAVASAM

PRAVASAM

Posted on 12 Jan 2023

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. "പ്രവാസം" തലമുറകളായി തുടരുന്ന മലയാളിപ്രവാസജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍. പ്രസിദ്ധീകരിച്ച് ഒറ്റവര്‍ഷംകൊണ്ട് 10,000 കോപ്പികള്‍ വിറ്റഴിയുകയും ഒരുലക്ഷത്തിലേറെപ്പേര്‍ വായിക്കുകയും ചെയ്ത നോവല്‍.



Related items