KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

 VERUKAL-വേരുകൾ - MALAYATTOOR RAMAKRISHNAN-DC BOOKS-NOVEL

VERUKAL-വേരുകൾ - MALAYATTOOR RAMAKRISHNAN-DC BOOKS-NOVEL

Posted on 30 Jun 2022

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ . കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.തമിഴ് ബ്രാഹ്മണ സമുദായത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവുമാണ് മലയാറ്റൂരിന്റെ നോവലുകളിലെ പ്രധാന പ്രമേയങ്ങൾ. വേരുകൾ, നെട്ടൂർമഠം, യന്ത്രം എന്നിവ ഇതിന്റെ മികച്ച മാതൃകകളാണ്. നിഗൂഢമായ മാനസിക പ്രവർത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. ''ഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാനപ്രവാഹ ത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കു കയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറി ഞ്ഞുകൊ്യുാണ് വീടും പറമ്പും വില്ക്ക്യു എന്ന് രഘു തീരുമാനിക്കുന്നത്.''



Related items