KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

യൂ ഇന്ത്യൻസ്  ?"YOU INDIANS "?MALAYALAM NOVEL

യൂ ഇന്ത്യൻസ് ?"YOU INDIANS "?MALAYALAM NOVEL

Posted on 17 Jun 2025

ബ്രിട്ടീഷ് രാജിൽനിന്നും മോചനംനേടുന്ന കാലയളവിലാണ് ആധു നിക ലഹളകളുടെ ഉത്ഭവം. 1949 സെപ്റ്റംബർ 21-ന് മണിപ്പൂർ നാട്ടുരാജ്യ ത്തിൻ്റെ മഹാരാജാവ് ആയിരുന്ന ബോധചന്ദ്രസിംഗ് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. 1947-ലെ മണിപ്പൂർ സ്‌റ്റേറ്റ് കോൺസ്‌റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം ജനകീയ മന്ത്രാലയവുമായി കൂടിയാ ലോചന നടത്താതെയാണ് അദ്ദേഹം കരാറിൽ ഒപ്പുവെച്ചത് എന്ന കാരണ ത്താൽ തുടങ്ങിയ കലാപം ഇന്നും പലവിധത്തിൽ തുടർന്നുവരുന്നു. മണി പ്പൂർ ക്രമേണ ഒരു കേന്ദ്രഭരണപ്രവിശ്യയായി മാറുകയും 'പാർട്ട് സി' സംസ്ഥാനം എന്ന ലേബലിൽ അറിയപ്പെടുകയും കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ഒരു കമ്മീഷണർ ഭരണത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. പിന്നീട്, 1972-ൽ മാത്രമാണ് ഇത് ഒരു സമ്പൂർണ്ണ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്! ഇന്ത്യൻ യൂണിയനിൽ ലയിച്ചതിനുശേഷം സംസ്ഥാന പദവി ലഭിക്കുവാൻ കാത്തിരിക്കേണ്ടിവന്നത് നീണ്ട 23 വർഷങ്ങൾ. മണിപ്പൂർലഹളകൾ കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് കേവലം മതലഹളകളുടെ അതിർത്തികൾക്കുള്ളിൽ ഒതുക്കിനിർത്തിക്കൊണ്ടാണ്. അതിനൊക്കെയപ്പുറം ദശാബ്ദങ്ങൾ പഴക്കമുള്ള പല കാരണങ്ങളും അക്രമ ങ്ങൾക്ക് പിന്നിലുണ്ട്. ചുരുങ്ങിയ കാലയളവിലാണെങ്കിലും അന്നാട്ടിൽ ജോലി ചെയ്‌തിരുന്ന ഒരു വ്യക്തിയെന്ന നിലയിൽ പലതും നേരിട്ട് കാണാനും അനുഭവിക്കാനും സാധിച്ചിട്ടുണ്ട്. അക്കാലത്തെ അനുഭവങ്ങൾ ഒരു നോവൽ രൂപത്തിൽ അവതരിപ്പിക്കാനുള്ള എളിയ ശ്രമത്തിൻ്റെ ഫലമാണ് ഈ പുസ്‌തകം. എൻ്റെ അറുപത് വർഷക്കാലത്തിനിടയിലെ ആദ്യ നോവൽ! -മണി .എൻ



Related items