map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

കുട്ടികൾ ഇന്നിന്റെ പ്രതീക്ഷയും നാളെയുടെ സ്വപ്നസാക്ഷാൽക്കാരവും: കലക്ടർ...

കുട്ടികൾ ഇന്നിന്റെ പ്രതീക്ഷയും നാളെയുടെ സ്വപ്നസാക്ഷാൽക്കാരവും: കലക്ടർ...

Posted On Nov 15, 2022

കുട്ടികൾ ഇന്നിന്റെ പ്രതീക്ഷയും നാളെയുടെ സ്വപ്നസാക്ഷാൽക്കാരവുമാണെന്ന് കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ.ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. കുട്ടികൾക്ക് വെല്ലുവിളികളെ ധൈര്യപൂർവം നേരിടുന്നതിനും നേട്ടങ്ങളെ ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും സമീപിക്കുന്നതിനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും കലക്ടർ പറഞ്ഞു.ചൂരക്കോട് ഗവ. എൽപിഎസിലെ കുട്ടികൾ അവതരിപ്പിച്ച ലഹരിമുക്ത സമൂഹം എന്ന ക്യാംപെയ്ൻ കലക്ടർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവ. എൽപിഎസിലെ വിദ്യാർഥിനിയായ നെഹ്സീന കെ.നദീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ കൊടുമൺ സെന്റ് പീറ്റേഴ്സ് യുപിഎസിലെ വിദ്യാർഥിനിയായ അൽക്കാ മേരി ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം ടി.കെ.ജി.നായർ ശിശുദിന സ്റ്റാംപ് പ്രകാശനം ചെയ്തു.


Related items