Copyright © 2026 Citymapia.com. All Rights Reserved

തുടർന്നു പഠിക്കണമെന്ന ആ വിദ്യാർഥിനിയുടെ ആവശ്യം ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജയ്ക്കു നിരസിക്കാനായില്ല;.പഠനച്ചെലവ് ഏറ്റെടുക്കണമെന്ന കൃഷ്ണ തേജയുടെ അഭ്യർഥന തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും. പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടിനിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠനത്തിന്റെ മുഴുവൻ ചെലവും ‘വീ ആർ ഫോർ’ ആലപ്പി പദ്ധതിയുടെ ഭാഗമായി അല്ലു അർജുൻ ഏറ്റെടുത്തു.പ്ലസ്ടു 92% മാർക്കോടെ വിജയിച്ചിട്ടും തുടർന്നു പഠിക്കാൻ വഴിയില്ലെന്ന സങ്കടവുമായാണ് കുട്ടി മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണ്ടത്. കുട്ടിയുടെ പിതാവ് കഴിഞ്ഞവർഷം കോവിഡ് ബാധിച്ചു മരിച്ചിരുന്നു.നഴ്സാകാനാണ് ആഗ്രഹമെന്നു കുട്ടി പറഞ്ഞെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ തുടർപഠനം ഉറപ്പാക്കാൻ ശ്രമിക്കുകയായിരുന്നു.കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിച്ചതോടെ സ്പോൺസറെ കണ്ടെത്താൻ ശ്രമം തുടങ്ങി. തുടർന്നാണ് നടൻ അല്ലു അർജുനെ വിളിച്ച് കലക്ടർ പഠനച്ചെലവ് ഏറ്റെടുക്കാൻ അഭ്യർഥിച്ചത്. 4 വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള മുഴുവൻ ചെലവും അല്ലു അർജുൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തി കുട്ടിയെ കോളജിൽ ചേർത്തു.പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കലക്ടറായിരുന്ന വി.ആർ.കൃഷ്ണ തേജ തുടങ്ങിയതാണ് ഐ ആം ഫോർ ആലപ്പി. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നു സഹായമെത്തി. അന്നു കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. ഐ ആം ഫോർ ആലപ്പി പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് വീ ആർ ഫോർ ആലപ്പി. കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് ലക്ഷ്യം.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.