Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ലോക മാനസികാരോഗ്യ ദിനം

ലോക മാനസികാരോഗ്യ ദിനം

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. 1992 ൽ വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്തിന്റെ ആഭിമുഖ്യത്തിലാണ് ആദ്യമായി ഇങ്ങിനെ ഒരു ദിനം ആചരിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകർ ഇതിന്റെ ഭാഗമായിട്ടുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നെത്താറുണ്ട് . ഓസ്‌ട്രേലിയയിൽ ഇത് ഒരാഴ്ചത്തെ ആഘോഷമാണ്. ഓരോ വർഷവും ഓരോ വിഷയങ്ങൾ ആണ് ഈ ദിനങ്ങളിൽ നടക്കുന്ന പരിപാടികളിൽ സംഘാടകർ അവതരിപ്പിക്കുന്നത്. 2019 ൽ ആത്മഹത്യാ പ്രവണതയേ നിയന്ത്രിക്കാനും മാനസികാരോഗ്യം നിലനിർത്താനുമുള്ള കാര്യങ്ങൾ ആകും ചർച്ചയാവുക. ഇന്നത്തെ ജീവിതശൈലീ രോഗങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്ന ഒന്നാണ് ഡിപ്രെഷൻ . ജോലി തിരക്കും ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള മാറ്റങ്ങളും പലരെയും മനസ്സിന്റെ അസന്തുലിതാവസ്ഥയിലേക്കു എത്തിക്കുന്നു. അത് കൊണ്ട് തന്നെ ഈ ദിനം ഓരോ വ്യക്തിക്കും പ്രധാനപെട്ടതാണ്.

World Mental Health Day



Related items