Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സാക് സംഗീത്; അഞ്ചാം ക്ലാസുകാരനായ ലോകചരിത്രകാരന്‍

സാക് സംഗീത്; അഞ്ചാം ക്ലാസുകാരനായ ലോകചരിത്രകാരന്‍

പത്തുവയസ്സേയുള്ളൂ സാക് സംഗീതിന്. ബെംഗളൂരുവിലെ ഹെഡ് സ്റ്റാര്‍ട്ട് എജ്യുക്കേഷന്‍ അക്കാദമിയിലെ അഞ്ചാംക്ലാസുകാരനാണ് ഈ മലയാളിപ്പയ്യന്‍. ലോകചരിത്രത്തെപ്പറ്റി പുസ്തകമെഴുതാന്‍ ലോകത്തെത്തന്നെ എണ്ണംപറഞ്ഞ ഇംഗ്ലീഷ് പ്രസാധകരായ ഹഷറ്റില്‍നിന്ന് കരാര്‍ ലഭിച്ച ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരനാണ് സാക്. WORLD HISTORY IN 3 POINTS എന്ന സാകിന്റെ പുസ്തകം അടുത്തിടെ പുറത്തിറങ്ങി.ലോകത്തിന്റെ ചരിത്രം തന്നെ മൂന്ന് പോയിന്റിൽ എഴുതി അവസാനിപ്പിക്കുന്നത് ആണ് സാക് സംഗീതിന്റെ രീതി. നാനോ ടെക്‌നോളജിയുടെയും മൈക്രോ മെസ്സേജിന്റെയും കാലത്തു ചരിത്രവും ചരിത്ര പുസ്തകങ്ങളും വളരെ ചെറുതും വ്യക്‌തവും ആയിരിക്കണം എന്നത് ആണ് സാക് സംഗീതിന്റെ അഭിപ്രായം.ഈ ആശയത്തിൽ നിന്ന് ആണ് 'WORLD HISTORY IN 3 POINTS' എന്ന പുസ്തകത്തിന്റെ ഉദയം തന്നെ. കൈയ്യക്ഷരം നന്നാക്കൻ ആണ് ആദ്യം ആയി താൻ ചരിത്രം എഴുതി തുടങ്ങിയത് എന്ന് സാക് സംഗീത് പറയുന്നു.(World history 3 points by Zac sangeeth)

മറ്റു കുട്ടികളെ പോലെ ഫുട്ബോൾ ആരുന്നു തന്റെ ഇഷ്ട വിനോദം എന്നാൽ 2017-ല്‍ അമ്മയുടെ മൊബൈല്‍ സ്‌ക്രീനില്‍ സാക്ക് കണ്ട ഒരു സെല്‍ഫിയായിരുന്നു എല്ലാത്തിന്റെയും തുടക്കം. സാകിന്റെ അച്ഛന്‍ സംഗീത് വര്‍ഗീസും അമ്മ അനു രാജന്‍ കാട്ടൂക്കാരനും ഫ്രാന്‍സിലേക്ക് ഒരുയാത്രപോയി മടങ്ങിവന്നതാണ്. പാരീസില്‍ കണ്ട കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി അമ്മ അവനെ കാണിച്ചു. കൂട്ടത്തിലൊരു സെല്‍ഫിയില്‍ അമ്മയ്ക്ക് പിന്നില്‍കണ്ട പെയിന്റിങ്ങില്‍ അവന്റെ കണ്ണുടക്കി. പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ അവന്‍ കണ്ടു ലിയനാഡോ ഡാവിഞ്ചിയുടെ ഇതിഹാസചിത്രമായ മൊണാ ലിസയെ. ഡാവിഞ്ചിയെപ്പറ്റിയും മൊണാ ലിസ എന്ന നിഗൂഢ സുന്ദരിയെപ്പറ്റിയും അമ്മ അവന് പറഞ്ഞുകൊടുത്തു. ആ പുതിയ അറിവുകള്‍ സാകില്‍ ആകാംക്ഷ ജനിപ്പിച്ചു. ഇതാണ് സാക് സംഗീത്തിനെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിച്ചത്.




Related items

News and Articles
News Local News