Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

 ത്രിവര്‍ണ പ്രഭയില്‍ രാജ്യം; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് 75 വര്‍ഷം

ത്രിവര്‍ണ പ്രഭയില്‍ രാജ്യം; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് 75 വര്‍ഷം

'ലോകം ഉറങ്ങികിടക്കുന്ന ഈ അര്‍ദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,'സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകളില്‍ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികപ്പുലരിയിൽ ജില്ലയും ആഘോഷത്തിമർപ്പിൽ. നഗരവീഥികൾ ത്രിവർണ പതാകയും വാദ്യഘോഷവും ഒക്കെയായി റാലികളെക്കൊണ്ടു നിറഞ്ഞു . ഭാരതാംബയുടെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് എത്തിയ കുരുന്നുകൾ ഘോഷയാത്രയ്ക്കു മിഴിവേകി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതിനു ശേഷമുള്ള ആദ്യ സ്വാതന്ത്രദിനം ആയിരുന്നു ഇന്നലെ. അതുകൊണ്ടുതന്നെ വിപുലമായ പരിപാടികളാണു കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ വർഷം വലിയ നിയന്ത്രണങ്ങളോടെയാണു പരിപാടികൾ നടത്തിയത്. പൊതുജനങ്ങൾക്കു പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ജനപങ്കാളിത്തവും ഉറപ്പു വരുത്തിയാണു ജില്ലാ ഭരണകൂടം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ജില്ലാതല ആഘോഷച്ചടങ്ങുകൾ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തപ്പെട്ടു . മന്ത്രി വി.എൻ.വാസവൻ ദേശീയപതാക ഉയർത്തി. പരേഡിൽ അഭിവാദ്യം സ്വീകരിച്ച മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി . തുടർന്നു കലാപരിപാടികളും അരങ്ങേറി. ജനപ്രതിനിധികൾ, കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.




Related items

News and Articles
News Local News