അഡ്വ.അനശ്വര ഹരി– ഇതാണ് കോവിഡ് കാലത്ത് പൊറോട്ടയടിച്ച് വൈറലായ അനശ്വരയുടെ പുതിയ മേൽവിലാസം. ചിലർ തമാശയ്ക്ക് പൊറോട്ട വക്കീൽ എന്നു വിളിക്കുമെങ്കിലും അനശ്വരയ്ക്ക് പരിഭവങ്ങളില്ല. വക്കീൽ പഠനത്തിനിടയിൽ പൊറോട്ട വിഡിയോ വൈറലായി അങ്ങനെയൊരു പേരു വീണെങ്കിലും അഭിഭാഷക എന്ന നിലയിൽ പേരെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ചുറുചുറുക്കിന്റെ പര്യായമായ ഈ പെൺകുട്ടി. അതിനു കരുത്തു പകർന്ന് അനശ്വരയുടെ ഇടവും വലവും ചേർന്നു നിൽക്കുന്ന രണ്ടു സ്ത്രീകളുണ്ട്. അനശ്വരയുടെ അമ്മ സുബിയും വല്യമ്മ സതിയും. ഇവർ കണ്ട സ്വപ്നമാണ് അനശ്വരയുടെ ഈ പുഞ്ചിരിയും അവൾ സ്വന്തമായുണ്ടാക്കിയ മേൽവിലാസവും. അച്ഛന്റെയോ ഭർത്താവിന്റെയോ അമ്മയുടെയോ കുടുംബക്കാരുടെയോ പേരിലല്ല, ഒരു പെൺകുട്ടിക്ക് സ്വന്തമായൊരു മേൽവിലാസം ഉണ്ടാകണമെന്ന അവരുടെ നിർബന്ധബുദ്ധിയാണ് അനശ്വരയുടെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിച്ചത്. നിയമപുസ്തകങ്ങളിൽ നിന്നല്ല സ്വന്തം അമ്മയുടെയും വല്യമ്മയുടെയും ജീവിതങ്ങളിൽ നിന്നാണ് അനശ്വര ലിംഗനീതിയെക്കുറിച്ചുള്ള വലിയ പാഠങ്ങൾ ആദ്യം പഠിച്ചത്. പാതയോരത്തെ ചെറിയൊരു ചായക്കടയിൽ പൊറോട്ടയടിച്ചും ഭക്ഷണമുണ്ടാക്കി വിൽപന നടത്തിയും ട്യൂഷനെടുത്തും നിയമപഠനം പൂർത്തിയാക്കി. ഒരുപാട് പെൺകുട്ടികൾക്ക് മാതൃകയായ അനശ്വര ജീവിതം പറയുന്നു. ( The inspiring women advocate anaswara hari,"parotta vakkil")
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.