Copyright © 2026 Citymapia.com. All Rights Reserved

കാലങ്ങളായി കാർഷികരംഗത്ത് സജീവസാന്നിധ്യമായ തോട്ടുവക്കം പാലേത്ത് ചക്രപാണിയാണ് സ്വന്തം കൃഷിയിടത്തിൽ നിലക്കടല വിളവെടുത്ത് ചരിത്രം കുറിച്ചത് . എഴുപത്തിയഞ്ചുകാരനായ ചക്രപാണി , പ്രായത്തെ തോൽപ്പിച്ച് കൊണ്ട് കൃഷിയിൽ മുന്നേറ്റം കുറിക്കുന്നു . നിലക്കടല കൃഷിയിറക്കുന്നതിനെ കുറിച്ച് ചക്രപാണി ആലോചിക്കുന്നത് കഴിഞ്ഞ കൊല്ലമാണ് . കൃഷിവകുപ്പിൽ പോയി സാധ്യതകളെ കുറിച്ചന്വേഷിച്ചു . ചതുപ്പു നിലങ്ങളിൽ നിലക്കടല കൃഷി സാധ്യമാണ് എന്നറിഞ്ഞ ചക്രപാണി , വിത്തിനായി അന്വേഷണം നടത്തി . ചക്രപാണിയുടെ കൃഷിയിടത്തിലെ സജീവ സാന്നിധ്യമായ വാഴ,പയർ , വഴുതന എന്നിവയുടെ കൂടെ ഇദ്ദേഹം നിലക്കടല വിത്തും പാകി. ആദ്യ പരീക്ഷണത്തിൽ തന്നെ നിലക്കടല കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് ചക്രപാണി. ഇപ്പോൾ വിളവെടുപ്പ് നടക്കുന്ന സമയമാണ്. ഏകദേശം ഇരുപത് കിലോയോളം നിലക്കടല വിളവെടുപ്പ് നടത്തി കഴിഞ്ഞു. സാധാരണ വൈക്കത്തു നിലക്കടല എത്തുന്നത് പാലക്കാട് നിന്നാണ് . അതിനാൽ തന്നെ ചക്രപാണിയുടെ നിലക്കടല കൃഷിയെകുറിച്ചറിഞ്ഞവർ ഇവിടെയെത്തി ഓർഡർ കൊടുത്തു പോകുന്നു . വിത്ത് പാകി നാലുമാസത്തിനുള്ളിൽ വിളവെടുക്കാം. വിളവെടുത്ത നിലക്കടല നാല് ദിവസം കൊണ്ടാണ് ഉണക്കിയെടുത്തു ആവശ്യക്കാർക്ക് വിൽക്കുന്നത് . കാലാവസ്ഥ വ്യതിയാനത്തിൽ കൃഷിനാശം നേരിടാറുണ്ടെങ്കിലും , അതിനെയൊക്കെ അതിജീവിച്ചാണ് ചക്രപാണി കൃഷിയുമായി മുന്നോട്ട് പോകുന്നത് .
Farmer Chakrapani from Vaikom have made history by cultivating peanuts in his farming areas.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.