Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; വീണ്ടും കളക്ടര്‍ മാമന്‍

അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; വീണ്ടും കളക്ടര്‍ മാമന്‍

മഴ കനക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി വീണ്ടും ആലപ്പുഴ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ. അദ്ദേഹം കളക്ടറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. സ്കൂളുകൾ നാളെയും അവധിയാണെന്ന് ഓർമ്മിപ്പിച്ച കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ മറക്കരുതെന്നും വ്യക്തമാക്കി.പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ... മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍(Alappuzha District Collector VR Krishna Teja gave advice to the children)



Related items

News and Articles
News Local News