Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അയ്യപ്പനും കോശിയും ജനമനസുകളിൽ ഇടംനേടി

അയ്യപ്പനും കോശിയും ജനമനസുകളിൽ ഇടംനേടി

ഒരു ചെറിയ നിയമലംഘനം, അതിന്റെ പേരിൽ പിന്നീടുണ്ടാകുന്ന ക്ലാഷുകൾ, അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഒറ്റവാക്കിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. മൂന്നു മണിക്കൂർ നേരം ഈ ഷോ കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റുമോ എന്ന സംശയം തിയേറ്ററിന്റെ ഉള്ളിൽ കയറു വരും തോന്നിയത് ഒരിക്കലും തെറ്റല്ല. എന്നാൽ ആ തോന്നൽ ആസ്ഥാനത്തായെന്നു സ്ക്രീനിൽ റോളിങ്ങ് ടൈറ്റിൽ തെളിഞ്ഞപ്പോൾ മനസിലായി.

മൂന്നു മണിക്കൂർ ദൈർഘ്യം ഉണ്ടെങ്കിലും പ്രേക്ഷകനെ ഒരിക്കലും അതിനെക്കുറിച്ചു ചിന്തിപ്പിക്കുന്നില്ല ചിത്രം. കാമ്പുള്ള കഥയും ഗൗരവമുള്ള വിഷയവും സംസാരിക്കുന്ന അയ്യപ്പനും കോശിയും മികച്ച ഒരു ചലച്ചിത്രാനുഭവമാണ്.
ഒരാള്‍ നിയമത്തിന്റെ സംരക്ഷകനാകുന്നു. മറ്റൊരാള്‍ നിയമത്തെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ വളച്ചൊടിക്കുന്നു. ഇവര്‍ പരസ്പരം പോരടിച്ചാല്‍ ആര്‍ക്കാകും ജയം? ഈ ചോദ്യത്തിന്റെ ഉത്തരമാണ് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.
പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം അട്ടപ്പാടിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന സംഭവവികാസങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും സച്ചിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് അയ്യപ്പനും കോശിയും. തികഞ്ഞ കൈയ്യടക്കത്തോടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

click here to know more about kottayam theaters 



Related items