Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പ്രാർഥന കാൻസർ കെയർ മെഡിസിൻസ്

പ്രാർഥന കാൻസർ കെയർ മെഡിസിൻസ്

ലോക കാൻസർ ദിനമായ ഇന്നലെ , കാൻസർ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്ന പ്രാർഥന കാൻസർ കെയർ മെഡിസിൻസ് എന്ന് പേര് നൽകിയിട്ടുള്ള ഫാര്മസിക്ക് എറണാകുളത്ത് തുടക്കം ആരംഭിച്ചു . വിലയേറിയ കാൻസർ മരുന്നുകൾ രോഗികൾക്ക് മൊത്തവിലയിൽ ലഭ്യമാക്കുന്ന ഈ ഫർമസി പ്രവർത്തിക്കുന്നത് ഇടപ്പള്ളി ഗണപതി ഹോട്ടലിന് സമീപം മെട്രോ റെയിൽ തൂൺ നമ്പർ 450 ന് സമീപമാണ് . കാൻസർ രോഗികളായ നിർദ്ധനരായ കുട്ടികൾക്ക് ചികിത്സ നൽകാൻ ഏഴു വർഷമായി പ്രവർത്തനം നടത്തുന്ന ബട്ടർഫ്‌ളൈ കാൻസർ ഫൗണ്ടേഷനും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ഫാര്മസിക്ക് തുടക്കമിട്ടിരിക്കുന്നത് . എല്ലാത്തരം കാൻസർ മരുന്നുകളും ഒറിജിനൽ കുറിപ്പുമായി വന്നാൽ രാവിലെ പത്തു മുതൽ വൈകുന്നേരം ഏഴു വരെ ഉയർന്ന വിലക്കിഴിവിൽ ലഭ്യമാണ്. മരുന്നുകളുടെ ലഭ്യത മുൻകൂട്ടി അറിയാനും ഇല്ലാത്തവ ബുക്ക് ചെയ്താൽ ഇരുപത്തിനാല് മണിക്കൂർ മുതൽ നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതാണ്. 8281212000 എന്ന നമ്പറിലേക്ക് , ദൂരെയുള്ള രോഗികൾക്ക് കുറിപ്പടി വാട്സാപ്പ് ചെയ്തു മരുന്നുകൾ ബുക്ക് ചെയ്യാം.

Cancer medicines now available at Kochi Prarthana Cancer Care Medicines for cheaper rate



Related items