Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ക്രിസ്തുമസ് സ്പെഷ്യൽ : ചിക്കൻ സ്‌റ്റു

ക്രിസ്തുമസ് സ്പെഷ്യൽ : ചിക്കൻ സ്‌റ്റു

ഇന്നലത്തെ ബനാന കസ്റ്റർഡിനു ശേഷം ഇന്ന് നമ്മുക്ക് നാടൻ ചിക്കൻ സ്‌റ്റു എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം സ്‌റ്റു ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : എല്ലുള്ള ചിക്കൻ കഷണങ്ങൾ , വെളിച്ചെണ്ണ , ഏലക്ക , കറുവപ്പട്ട , ഗ്രാമ്പൂ , ജീരകം , ഇഞ്ചി , സവാള , പച്ചമുളക് , കറിവേപ്പില , ഉരുളക്കിഴങ് , കാരറ്റ് , കുരുമുളക് , വെള്ളം, ഫ്രഷ് ഫുൾ ക്രീം മിൽക്ക് , ഉപ്പ് , കശുവണ്ടി , ഉണക്കമുന്തിരി , നെയ്യ് തയ്യാറാക്കുന്ന വിധം : ഒരു വലിയ പാൻ എടുത്ത് അതിൽ എണ്ണ ചൂടാക്കുക .ഇതിലേക്ക് കറുവപ്പട്ട , ഗ്രാമ്പൂ , ഏലക്ക , ജീരകം എന്നിവയിട്ട് താളിക്കുക .ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി , സവാള , പച്ചമുളക് , കറിവേപ്പില എന്നിവയിട്ട് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക . ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇട്ടു ഇളക്കുക . കുരുമുളക് നന്നായി പൊടിച്ചെടുക്കുക . പൊടിച്ച കുരുമുളകു ചിക്കൻ കൂട്ടിലേക്ക്‌ ചേർത്ത് നന്നായി ഇളക്കുക . ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു , കാരറ്റ് , വെള്ളം , ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക . നന്നായി വെന്തതിനു ശേഷം തീ അല്പം കുറച്ചതിന് ശേഷം ഫ്രഷ് ക്രീം മിൽക്ക് ഇതിലേക്ക് ഒഴിക്കുക. ചെറുതായി തിള വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക . തിള വന്നു കഴിയുമ്പോൾ തീ അണച്ച് വാങ്ങി വെക്കുക. മറ്റൊരു ചെറിയ പാൻ എടുത്തു അതിലേക്കു നെയ്യ് ഒഴിക്കുക. ചൂടായ നെയ്യിലേക്കു കശുവണ്ടിയും ഉണക്കമുന്തിരിയും ഇട്ട് വറത്തു കോരുക. വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും തിളപ്പിച്ച് വെച്ചിരിക്കുന്ന ചിക്കൻ സ്റ്റുവിലേക്കു ചേർക്കുക. സ്വാദിഷ്ടവും ഗുണവും നിറഞ്ഞ നാടൻ ചിക്കൻ സ്‌റ്റു റെഡി .

Chicken Stew Recipe



Related items