Copyright © 2026 Citymapia.com. All Rights Reserved

പെരുവ ടൗണിലെ പ്രധാനഭാഗത്തു മാലിന്യം തള്ളൽ കാരണം ജനങ്ങൾ അവഗണിച്ച സ്ഥലമാണ് ഇപ്പോൾ അവിടത്തെ ഓട്ടോഡ്രൈവര്മാരുടെ ശ്രമഫലത്താൽ സുന്ദരമായ ഒരുദ്യാനമായി മാറിയത് . പതിനഞ്ചോളം വരുന്ന ഗുഡ്സ് ഓട്ടോഡ്രൈവര്മാരാണ് ഈ പൂങ്കാവനത്തിനു പിന്നിൽ. ആദ്യം അവർ ചെയ്തത് അവിടത്തെ മാലിന്യങ്ങൾ ഒക്കെ നീക്കം ചെയ്യുക എന്നതായിരുന്നു. പിന്നെ അതിനു ചുറ്റും ഫ്ളക്സ് ബോർഡ് കൊണ്ട് അടച്ചുറപ്പുണ്ടാക്കി , അതിനെ വിശ്രമസ്ഥലമാക്കി മാറ്റി. മണ്ണും ഇഷ്ടികയും വിരിച്ചു , ചെടികൾ നാട്ടു പിടിപ്പിച്ചു. അവർ കെട്ടിയുണ്ടാക്കിയ ബോർഡുകൾക്കുമേൽ വള്ളിപ്പടർപ്പു കയറ്റി വിട്ടു. ഇപ്പൊ മാലിന്യം കൊണ്ട് വൃത്തികേടായിരുന്ന സ്ഥലം പൂക്കൾ കൊണ്ടും പച്ചപ്പും കൊണ്ടും മനോഹരിയാണ്. മാലിന്യം യാതൊരു മടിയും കൂടാതെ വഴിയിലേക്ക് വലിച്ചെറിയുന്ന ഓരോരുത്തർക്കും ഇവർ ഒരു മാതൃകയാണ്.
A big salute to the auto drivers who made a waste dumping place into a beautiful garden
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.