Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

‘ബ്രേക്ക് ദി ചെയിൻ’ - ചങ്ങലകൾ പൊട്ടിക്കാം

‘ബ്രേക്ക് ദി ചെയിൻ’ - ചങ്ങലകൾ പൊട്ടിക്കാം

കോവിഡ് വ്യാപനം തട‍യാൻ ആരംഭിച്ച ‘ബ്രേക്ക് ദ് ചെയിൻ’ പ്രചാരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ: മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടണം. ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ഓഫിസുകളിലും ബാങ്കുകളിലും ജീവനക്കാരും ജനങ്ങളും പ്രവേശിക്കുന്നതിനു മുൻപ് കൈകൾ കഴുകാൻ സൗകര്യം ഒരുക്കുക. റസിഡൻസ് അസോസിയേഷനുകളും ഫ്ലാറ്റുകളും ബ്രേക്ക് ദ് ചെയിൻ കിയോസ്‌കുകൾ സ്ഥാപിക്കണം. പ്രധാന ഓഫിസുകളുടെ കവാടത്തോടു ചേർന്നും ഇവ സ്ഥാപിക്കണം. ബസ് സ്റ്റോപ്പുകൾ, ചന്ത തുടങ്ങിയ പൊതു ഇടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകണം. യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ പ്രചാരണത്തിൽ പങ്കെടുക്കണം.



Related items

News and Articles
News Local News