Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നാടകോത്സവത്തിന് തുയിലുണർത്തി കോറസ്സ് കലാസമിതി

നാടകോത്സവത്തിന് തുയിലുണർത്തി കോറസ്സ് കലാസമിതി

നാടകാചാര്യൻ എൻ എൻ പിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ചു , നവംബർ 14 മുതൽ നവംബർ 22 വരെ നാടകമത്സരം അരങ്ങേറുന്നു . ജനപങ്കാളിത്തത്തോടെ നടത്താൻ പോകുന്ന എട്ടാമത്തെ നാടക മത്സരമാണിത് . സംസ്ഥാന പ്രൊഫഷണൽ നാടക മത്സരമായി കണക്കാക്കുന്ന ഈ കലാവിരുന്ന് അരങ്ങേറുക കാസർകോഡ് മാണിയാട്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാവും . ഒൻപതു നാടക സമിതികളാണ് ഈ തവണ മാറ്റുരക്കുന്നത്‌ . തിരുവനന്തപുരം സംഘചേതനയുടെ "കടുകോളം വലുത് " , അമ്പലപ്പുഴ സാരഥിയുടെ " കപടലോകത്തെ ശരികൾ " , കൊച്ചിൻ നടനയുടെ "നോട്ടം " , വടകര കാഴ്ച കമ്മ്യൂണിക്കേഷന്സിന്റെ " ഓലപ്പുര " , ദേവാ കമ്മ്യൂണിക്കേഷൻസ് കായംകുളത്തിന്റെ "ഇമ്മിണി ബല്യ ഒന്ന് ", തിരുവനന്തപുരം സംസ്കൃതിയുടെ " വൈറസ് " , കൊല്ലം അസ്സീസിയുടെ " ഓർക്കുക വല്ലപ്പോഴും " , ഓച്ചിറ നാടകരംഗത്തിന്റെ " ഇവൻ നായിക " , കായംകുളം സപര്യയുടെ " ദൈവത്തിന്റെ പുസ്തകം " തുടങ്ങിയ നാടകങ്ങളാണ് അവതരിപ്പിക്കുന്നത് .

Drama Festival



Related items