Copyright © 2026 Citymapia.com. All Rights Reserved

ഇനി അങ്ങോട്ട് കേരളത്തിൽ ഉത്സവകാലമാണ്. ഒട്ടു മിക്ക എല്ലാ ക്ഷേത്രങ്ങളും ഉത്സവത്തിനായി ഒരുങ്ങുകയാണ്. ഉത്സവത്തോടനുബന്ധിച്ചു ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ആനയെ എഴുന്നള്ളിക്കുക എന്നത്. എഴുന്നള്ളിക്കുന്ന ആനകൾക്ക് സമ്പൂർണ സംരക്ഷണം നൽകാൻ എല്ലാ അധികൃതരും ബാധ്യസ്ഥരാണ് .ജില്ലാതല ഉത്സവ കോർഡിനേഷൻ കമ്മിറ്റിയുടെ അനുവാദം ഇല്ലാതെ ആനയെ എഴുന്നള്ളിക്കാൻ പാടുള്ളതല്ല .നിർഭാഗ്യവശാൽ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്താനായി പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് നിർബന്ധമാണ് . അതെടുക്കാതെ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്ര അധികൃതർക്കെതിരെ നടപടിയുണ്ടാകും .മദപ്പാട് , പരിക്ക് , ക്ഷീണം എന്നിവയുള്ള ആനകളെ എഴുന്നള്ളിക്കാൻ പാടില്ല . എലിഫന്റ് സ്ക്വാഡ് നിർബന്ധമായും ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതാണ് . കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളിൽ എലിഫന്റ് സ്‌ക്വാഡിൽ ഉള്ള വെറ്റിനറി ഡോക്ടറുടെ സേവനം അമ്പല കമ്മിറ്റിക്കാർ ഉറപ്പുവരുത്തണം . മുള്ളുകൊണ്ടുള്ള ചങ്ങലയോ കമ്പിയോ ഉപയോഗിച്ച് ആനകളെ ബന്ധിക്കാൻ പാടുള്ളതല്ല . രാവിലെ പതിനൊന്നിനും വൈകുന്നേരം നാലുമണിക്കിടയിലും ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. ആനകളെ നിർത്തുന്ന സ്ഥലങ്ങളിൽ ഉച്ചഭാഷിണി പ്രയോഗം ഒഴിവാക്കണം .ആനകൾക്ക് കൃത്യമായി വെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്തണം .കുട്ടിയാനകളെ എഴുന്നള്ളിക്കാൻ പാടുള്ളതല്ല .എഴുന്നള്ളിപ്പിന് 72 മണിക്കൂർ മുൻപായി അതാതു ഫോറസ്റ് റേഞ്ചർ , പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരെ അറിയിച്ചിരിക്കണം. ആനകൾക്കുള്ള തീറ്റ ലഭിക്കാൻ ക്ഷാമം നേരിടുന്നതിനാൽ ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ തീറ്റ പുൽക്കൃഷി നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Rules to be followed before using elephants for festivals in Temples
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.