Copyright © 2026 Citymapia.com. All Rights Reserved

(Former Israel Prime Minister Visited Kochi)വിഖ്യാതമായ പരദേശി സിനഗോഗിലെ സന്ദർശക ബുക്കിൽ ഇസ്രയേൽ മുൻ പ്രധാനമന്ത്രി യഹൂദ് ബരാക് ഇങ്ങനെയെഴുതി: ‘മഹത്തായ അനുഭവം. കൊച്ചിയിലെ മഹത്തായ ജൂത സമൂഹത്തിന്റെ ഓർമകൾ.’’ ഇന്നലെ ഉച്ച കഴിഞ്ഞാണു യഹൂദ് ബരാകും ഭാര്യ നിലി പ്രിയേലും മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും സന്ദർശിച്ചത്. കുമരകം സന്ദർശിച്ച ശേഷമാണു അവർ കൊച്ചി ആസ്വദിക്കാനെത്തിയത്.അര മണിക്കൂറോളം സിനഗോഗിൽ ചെലവഴിച്ചു. നാലര നൂറ്റാണ്ടിന്റെ പഴക്കമുള്ള സിനഗോഗിന്റെ ചരിത്രവും അവിടെ സന്ദർശനം നടത്തിയിട്ടുള്ള ഇസ്രയേൽ ഭരണാധികാരികളെ സംബന്ധിച്ചും സിനഗോഗ് കെയർടേക്കർ കെ.ജെ.ജോയി വിവരിച്ചു.
അതിവിശിഷ്ട വ്യക്തികൾ എത്തുമ്പോൾ മാത്രം തുറക്കാറുള്ള യെഹാൻ തുറന്നു ജൂത മതഗ്രന്ഥമായ ‘തോറ’യും 1805ൽ ചിത്തിര തിരുനാൾ മഹാരാജാവ് ജൂത സമൂഹത്തിനു സമ്മാനിച്ച സ്വർണ കിരീടവും അദ്ദേഹത്തെ കാണിച്ചു.കാണിക്ക ഇട്ട ശേഷമാണു ബരാക് മടങ്ങിയത്. അദ്ദേഹം ജൂത സെമിത്തേരിയും സന്ദർശിച്ചു. ചീനവലക്കാഴ്ചകളും ആസ്വദിച്ചു. പ്രശസ്തമായ പ്രിൻസസ് സ്ട്രീറ്റ് സന്ദർശിച്ച അദ്ദേഹം ഫോർട്ടി കൊച്ചിൻ ടീ ഷോപ്പിൽ ചായ കഴിക്കാനും സമയം സമയം കണ്ടെത്തി. അസി.പൊലീസ് കമ്മിഷണർ വി.ജെ.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ മുൻ ഇസ്രയേൽ പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഒരുക്കിയത്.അതിവിശിഷ്ട വ്യക്തികൾ എത്തുമ്പോൾ മാത്രം തുറക്കാറുള്ള യെഹാൻ തുറന്നു ജൂത മതഗ്രന്ഥമായ ‘തോറ’യും 1805ൽ ചിത്തിര തിരുനാൾ മഹാരാജാവ് ജൂത സമൂഹത്തിനു സമ്മാനിച്ച സ്വർണ കിരീടവും അദ്ദേഹത്തെ കാണിച്ചു.കാണിക്ക ഇട്ട ശേഷമാണു ബരാക് മടങ്ങിയത്. അദ്ദേഹം ജൂത സെമിത്തേരിയും സന്ദർശിച്ചു. ചീനവലക്കാഴ്ചകളും ആസ്വദിച്ചു. പ്രശസ്തമായ പ്രിൻസസ് സ്ട്രീറ്റ് സന്ദർശിച്ച അദ്ദേഹം ഫോർട്ടി കൊച്ചിൻ ടീ ഷോപ്പിൽ ചായ കഴിക്കാനും സമയം സമയം കണ്ടെത്തി. അസി.പൊലീസ് കമ്മിഷണർ വി.ജെ.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ മുൻ ഇസ്രയേൽ പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഒരുക്കിയത്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.