Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അടച്ചിട്ടിരിക്കുന്ന വീടുകൾ ഇനി സുരക്ഷിതം., വരുമാനവും നേടാം

അടച്ചിട്ടിരിക്കുന്ന വീടുകൾ ഇനി സുരക്ഷിതം., വരുമാനവും നേടാം

പൂട്ടിയിട്ട വീട് പലപ്പോഴും ഉടമയ്ക്കൊരു ബാധ്യതയാണ്. കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ വീടും ഉപകരണങ്ങളുമെല്ലാം നശിച്ചുപോകും. എന്നാല്‍ വാടകയ്ക്ക് കൊടുത്താല്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ വേറെയുണ്ട്. അതിനു പുറമെ ഉടമയ്ക്കോ അതിഥികള്‍ക്കോ ഇടയ്ക്ക് താമസിക്കണമെന്നുണ്ടെങ്കില്‍ അത് നടക്കുകയുമില്ല. നിങ്ങളുടെ വീട് ഹ്രസ്വകാല വാടകയ്ക്ക് കൊടുക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാം എന്ന് മാത്രമല്ല, അത് വഴി ഒരു നല്ല വരുമാനാവും ഉണ്ടാക്കാം. ഇത്തരം വീടുകള്‍ ആദായകരമായി ഉപയോഗപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ് ‘ഹ്രസ്വകാല വാടക’ അഥവാ ‘short term rental’. യാത്രക്കാരായി വരുന്ന അതിഥികള്‍ക്ക് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മാത്രം വാടകയ്ക്ക് നല്‍കി അതില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നതിനെയാണ് ഷോര്‍ട് ടെം റെന്റല്‍ എന്ന് വിശേഷിപ്പിക്കുന്നത്. കൊച്ചി സ്വദേശി റയാന്‍ നയീം, തേക്കടി സ്വദേശി ബാസില്‍ എന്നീ യുവാക്കള്‍ ചേര്‍ന്നാണ് അടച്ചിട്ട വീടുകള്‍വഴി വരുമാനം ലഭ്യമാക്കുന്ന 'ഹബ്ലോഫ്റ്റ് (hubloft) വെക്കേഷന്‍ റെന്റല്‍സ്' എന്ന സംരംഭം ആരംഭിച്ചത്. അതായത്, അടഞ്ഞുകിടക്കുന്ന വീടുകള്‍ കണ്ടെത്തി, അത് സഞ്ചാരികള്‍ക്ക് കുറഞ്ഞ കാലത്തേക്ക് വാടകയ്ക്ക് നല്‍കുന്ന സംരംഭമാണിത്.

ഏതുതരം സഞ്ചാരികള്‍ക്കും അനുയോജ്യം
സഞ്ചാരികളെ സംബന്ധിച്ചടത്തോളം ഇത്തരം ഹ്രസ്വകാല വാടകയിലൂടെ ലഭ്യമാകുന്നത് ഹോട്ടല്‍ മുറിയുടെ സൗകര്യങ്ങളും എന്നാല്‍ വീടിന്റെ അന്തരീക്ഷവുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമൊക്കെ ഒരുപോലെ പ്രയോജനപ്രദമായ ഭവനങ്ങളാണ് ഹബ് ലോഫ്റ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

click here to know more about Hubloft

HUbloft

LearnMore


Related items

News and Articles
News Local News