Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചകക്കുറിപ്പ് : പുളിയിട്ട മീൻ കറി

ഇന്നത്തെ പാചകക്കുറിപ്പ് : പുളിയിട്ട മീൻ കറി

നല്ല നാടൻ മീൻ കറി , അതും കൂട്ടി കപ്പപുഴുക്കു കഴിച്ചാൽ കിട്ടുന്ന സ്വാദ് മലയാളിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണീ മീൻ കറി മീൻ കറിയുണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : മീൻ (മത്തിയോ , അയിലയോ ) വൃത്തിയാക്കിയത് , വെളിച്ചെണ്ണ , കടുക് , ഉലുവ , വെളുത്തുള്ളി , വറ്റൽ മുളക് , ചെറിയ ഉള്ളി ചതച്ചത് , ഇഞ്ചി ചതച്ചത് , മുളകുപൊടി , മഞ്ഞൾപൊടി , വാളൻപുളി , കായം , വെള്ളം ,കറിവേപ്പില തയ്യാറാക്കേണ്ടുന്ന വിധം : മുളകുപൊടി, മഞ്ഞൾപൊടി, വെളുത്തുള്ളി, ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി എന്നിവ നന്നായി അരച്ച് മാറ്റി വെക്കുക . ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക . എന്നിട്ടു ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത്, പച്ചമണം മാറുന്ന വരെ ഇളക്കുക . പച്ചമണം മാറി കഴിയുമ്പോൾ ഇതിലേക്ക് വെള്ളം ഒഴിച്ച് മീനും, പുളിയും, ഉപ്പും ചേർത്ത് വേവാൻ വെക്കുക. നന്നായി വെന്തു തിളച്ചു പറ്റി കഴിയുമ്പോൾ, സ്വല്പം കായപ്പൊടി തൂവി വാങ്ങാം. ചാർ വേണ്ടവർക്ക്, വെള്ളം വാറ്റും മുമ്പ് വാങ്ങാം.

Fish Curry Recipe



Related items

News and Articles
News Local News