Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഫ്രിഡ്ജിനു വെളിയിൽ സ്ഥാനം പിടിക്കേണ്ട ഭക്ഷണപതാർത്ഥങ്ങൾ

ഫ്രിഡ്ജിനു വെളിയിൽ സ്ഥാനം പിടിക്കേണ്ട ഭക്ഷണപതാർത്ഥങ്ങൾ

ഫ്രിഡ്ജിനുള്ളിൽ കേടാവില്ല എന്ന ധാരണ കൊണ്ട് തന്നെ , കിട്ടുന്നതെല്ലാം അതിനുള്ളിലേക്ക് കുത്തിനിറയ്കുന്ന ശീലം ഉള്ളവരാണ് നമ്മൾ. എന്നാൽ നമ്മൾ ചെയ്യുന്ന ഈ മണ്ടത്തരം കാരണം ധന നഷ്ടം മാത്രമല്ല , ഭക്ഷ്യ വസ്തുക്കളുടെ ഗുണവും നഷ്ടപ്പെടും . ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കേണ്ട കാര്യമയില്ലാത്ത വസ്തുക്കളിൽ ചിലത് ചുവടെ ചേർക്കുന്നു

1 . അച്ചാറുകൾ : ധാരാളം ഉപ്പും വിനാഗിരിയും ഒക്കെ ചേർത്തുണ്ടാക്കുന്ന അച്ചാറുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും തന്നെയില്ല. അവ എത്ര നാൾ വേണമെങ്കിലും പുറത്ത് സൂക്ഷിക്കാം .

2 . തക്കാളി : തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ , അതിന്റെ ക്രിസ്‍പി സ്വഭാവവും സ്വാഭാവിക രുചിയും നഷ്ടപ്പെടും.

3 . വഴുതന : ഒരു കാരണവശാലും ഫ്രിഡ്ജിലും സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് വഴുതന . തക്കാളിയുടേത് പോലെ തന്നെ , അതിന്റെ സ്വാഭാവിക ഗുണവും രുചിയും എല്ലാം തന്നെ നഷ്ടപ്പെടും. അത് കൊണ്ട് തന്നെ വഴുതന വാങ്ങിയാൽ ഉടൻ തന്നെ പാകം ചെയ്തു കഴിക്കുന്നതാണ് നല്ലത് .

4 . വെളുത്തുള്ളി : എളുപ്പത്തിന് വേണ്ടി തൊലി കളഞ്ഞ് ഫ്രിഡ്ജിൽ വെക്കുന്ന ഒന്നാണ് വെളുത്തുള്ളി . എന്നാൽ ഇതുമൂലം സംഭവിക്കുന്നത് , വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ കിട്ടേണ്ട എല്ലാ ഗുണങ്ങളും നഷ്ടപ്പെടുക എന്നതാണ് .

5 . പീനട്ട് ബട്ടർ : എക്സ്പയറി തീയതി കഴിയുന്നത് വരെ ധൈര്യമായി വെളിയിൽ സൂക്ഷിക്കാവുന്ന ഒന്നാണ് പീനട്ട് ബട്ടർ.

ഫ്രിഡ്ജിൽ നിന്ന് പുറത്തു ചാടിക്കേണ്ട വസ്തുക്കൾ ഇനിയും ഉണ്ട് . കാപ്പിപ്പൊടി , കെച്ചപ്പ് , സോസ് തുടങ്ങി നിരവധി സാധനങ്ങൾ കേടുകൂടാതെ വെളിയിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് .



Related items

News and Articles
News Local News