Copyright © 2026 Citymapia.com. All Rights Reserved

നല്ല ഭക്ഷണ രീതി, നല്ല വ്യായാമം , നല്ല ഉറക്കം എന്നിവയൊക്കെ ധാരാളമാണ് ഒരു മനുഷ്യന് ഓരോ ദിവസത്തേക്കുള്ള ഊർജ്ജം ലഭിക്കാൻ. എന്നാൽ ചില സമയത്തു നമ്മൾ എന്തെങ്കിലും അധികമായി ശരീരത്തിന് നൽക്കേണ്ടി വരും. അങ്ങിനെ ദോഷകരമല്ലാത്ത അധികമായി ശരീരത്തിന് നൽകാവുന്ന ചില വിറ്റാമിനുകൾ . വിറ്റാമിൻ ഡി : ശരീരത്തിന്റെ പേശികൾക്ക് ഉണ്ടാകുന്ന ക്ഷീണം വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടുണ്ടാകുന്നതാണ് . ലോകത്തിൽ 50 % ത്തിൽ അധികം ആളുകൾക്ക് വിറ്റാമിൻ ഡി യുടെ കുറവുണ്ടെന്നാണ് പഠനങ്ങൾ . വിറ്റാമിൻ ഡി അധികമായി ശരീരത്തിൽ ചെന്നപ്പോൾ പലർക്കും വ്യത്യാസം അനുഭവപെട്ടു. ഡിപ്രെഷൻ പോലുള്ള അസുഖങ്ങളും വിറ്റാമിൻ ഡി യുടെ കുറവ് മൂലം ഉണ്ടാകാം . വിറ്റാമിൻ ബി : വിറ്റാമിൻ ബി യുടെ കുറവ് ക്ഷീണത്തിനു കാരണമാകാം . പ്രായമായവരും , പച്ചക്കറികൾ മാത്രം കഴിക്കുന്നവരിലുമാണ് ഇതിന്റെ കുറവ് കൂടുതൽ കാണപ്പെടുന്നത് .ഡോക്ടറുടെ നിർദേശം അനുസരിച്ചു ആവശ്യത്തിനുള്ള ഡോസേജിൽ വിറ്റാമിന് ബി കുറവുള്ളവർ കഴിക്കേണ്ടുന്നത് ശരീരത്തിന്റെ ഊർജ്ജം നിലനിർത്താൻ അത്യവശ്യമാണ് . ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം മുകളിൽ പറഞ്ഞ വിറ്റാമിനുകളും ഉൾപ്പെടുത്തുന്നത് നന്നായിരിക്കും . എന്നിരുന്നാലും ഇവ കഴിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കണം എന്ന് മാത്രം.
Requirement of additional supplements to keep our body fit and healthy.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.