Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്; വില കിലോയ്ക്ക് 300 മുതൽ 400 വരെ

ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്; വില കിലോയ്ക്ക് 300 മുതൽ 400 വരെ

നാട്ടിൽ ആർക്കും വേണ്ടാതെ പക്ഷികൾക്കും മറ്റും തീറ്റയായി മാറിയിരുന്ന ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്. വിലയിടിവിൽ നട്ടം തിരിഞ്ഞു നിന്ന പൈനാപ്പിളും റെക്കോർഡ് വിലയിലേക്കു കുതിക്കുന്നു. തിരുനെൽവേലിയിൽ നിന്നും ഗുണ്ടൂരിൽ നിന്നും ലോഡ് കണക്കിനാണു ഞാവൽ പഴം എത്തിയിരിക്കുന്നത്. കിലോഗ്രാമിന് 400 രൂപ. വഴിയോരങ്ങളിലും സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കയുടെ വിൽപനയും പൊടിപൊടിക്കുകയാണ്. നല്ല ഭംഗിയും വലുപ്പവും മധുരവും ഉള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 250 മുതൽ 300 രൂപയ്ക്കു വരെയാണ് വിൽക്കുന്നത്. പൈനാപ്പിൾ എ ഗ്രേഡ് പച്ചയ്ക്ക് കിലോഗ്രാമിന് 51 രൂപയാണ് ഇന്നലത്തെ വില.പഴുത്തതിനു 47 രൂപയും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത ചൂടും പൈനാപ്പിൾ‍ കിട്ടാനില്ലാത്തതുമാണ് വില വർധിപ്പിച്ചത്. (High demand for wild jack fruits and java plums)



Related items

News and Articles
News Local News