Copyright © 2026 Citymapia.com. All Rights Reserved

കൂടൽമാണിക്യം ദേവസ്വത്തിന്റെ കുട്ടംകുളത്തിന് സമീപത്തെ ‘മണിമാളിക’ കെട്ടിടം പൊളിച്ചു തുടങ്ങി. കൂടൽമാണിക്യം ദേവസ്വത്തിന്റെ ചിഹ്നം പതിച്ച ഈ കെട്ടിടത്തിന് മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.നഗരത്തിലെ ആദ്യ വാണിജ്യ കെട്ടിടം കൂടിയാണിത്.ആദ്യകാലങ്ങളിൽ കോൺഗ്രസിന്റെയും ഉണ്ണായി വാരിയർ കലാനിലയത്തിന്റെയും ഓഫിസുകൾ, ലാൻഡ് ട്രൈബ്യൂണൽ കോടതി, ലേബർ ഓഫിസ് തുടങ്ങിയവ ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.(The demolition of the 'Manimalika' building near Kuttamkulam of the Koodalmanikyam Devaswom began)
കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ക്ലോക്കായിരുന്നു വാച്ചുകൾ ഇല്ലാതിരുന്ന കാലത്ത് നഗരവാസികളെ സമയം അറിയിച്ചിരുത്. തിരമാലകൾ അടിച്ച് പതം വന്ന ചീങ്കണ്ണി പാറകൾ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ അടിത്തറ നിർമിച്ചതെന്ന് പറയുന്നു. താഴത്തെ നിലയിലെ വരാന്തകൾക്ക് വീതി കൂടുതലാണ്. കൂടൽമാണിക്യം ഉത്സവം കാണാനെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സ്ഥലമായിരുന്നു ഇത്. പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് തിരിച്ചെഴുന്നള്ളുമ്പോൾ മണിമാളിക കെട്ടിടത്തിന് മുൻപിലെ കുട്ടംകുളം പന്തലിൽ വച്ചാണ് പഞ്ചവാദ്യം നിർത്തി പാണ്ടിമേളം ആരംഭിക്കുക. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടം ജീർണാവസ്ഥയിലെത്താൻ കാരണമെന്നു ആക്ഷേപമുണ്ട്.
കൂടൽമാണിക്യം ദേവസ്വത്തിന്റെ കച്ചേരിവളപ്പിലെ പൈതൃക കെട്ടിടങ്ങളും തകരാൻ കാരണവും ഇതു തന്നെയാണ്. അടുത്ത മാസം നടക്കുന്ന ഉത്സവത്തിന് മുൻപ് പൊളിച്ചു മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പകരം ആധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാനാണ് ദേവസ്വം ഉദ്ദേശിക്കുന്നതെന്നും ചെയർമാൻ യു.പ്രദീപ് മേനോൻ.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.