Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

തിളങ്ങുന്ന, മിനുസമുള്ള ചര്‍മം സ്വന്തമാക്കാൻ ജാപ്പനീസ് വിദ്യകൾ.

തിളങ്ങുന്ന, മിനുസമുള്ള ചര്‍മം സ്വന്തമാക്കാൻ ജാപ്പനീസ് വിദ്യകൾ.

സൗന്ദര്യ സംരക്ഷണത്തിലെ ജാപ്പനീസ് വിദ്യകൾ ലോകപ്രശസ്തമാണ്. അടുക്കളയിലെ ചേരുവകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ അമിതമായ ചെലവില്ലാതെ,വളരെ ലളിതമായി സൗന്ദര്യ സംരക്ഷണം സാധ്യമാകുന്നു. ജാപ്പനീസ് യുവതികളുടെ ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ അറിയാം. ബദാം പൗഡർ. ജാപ്പനീസ് യുവതികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണിത്. ചർമത്തിലെ അഴുക്ക് നീക്കി തിളക്കം നൽകാൻ ബദാം പൗഡറിന്റെ ഉപയോഗം സഹായിക്കുന്നു. വെള്ളവുമായി മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. ∙ ഓട്സ്. ചർമത്തിലെ നാച്യുറൽ ഓയിലുകളെ സന്തുലിതമാക്കി, മുഖത്തിന് മൃദുത്വവും ഫ്രഷ്നസ്സും ലഭിക്കാൻ ഓട്സിന്റെ സഹായിക്കുന്നു. ഓട്സ് പൊടിച്ച് പാലിൽ മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. അസുക്കി പൗഡർ. അസുക്കി ബീൻസിൽ നിന്നുണ്ടാക്കുന്ന ഈ പൊടി സൗന്ദര്യ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ച് വരുന്നു.ചർമകാന്തി വർധിപ്പിക്കാനുള്ള കഴിവാണ് അസുക്കി പൗഡറിനെ പ്രശ്തമാക്കുന്നത്.ഏതൊരു സ്ക്രബ്ബിലെയും അടിസ്ഥാന ഘടകമായി ഇത് അസുക്കി പൗഡർ ഉപയോഗിക്കാം. കടൽപായൽ കടൽ പായൽ പൊടിച്ച് ഉപയോഗിക്കുന്നതും ഇവിടെ സ്വാഭാവികമാണ്. വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നതാണു രീതി.ചർമത്തിനെ റീഫ്രഷ് ചെയ്യാൻ ഇതു സഹായിക്കും. സോയ പൗഡർ ഒരു ടേബിൾ സ്പൂൺ സോയപ്പൊടിയും കുറച്ച് തൈരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. ചർമത്തിനെ മൃദുലമാക്കാൻ ഈ സ്ക്രബ് സഹായിക്കും.



Related items