Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അറിയാം എന്താണ് ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം

അറിയാം എന്താണ് ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം

ഇന്ത്യയിൽ വിൽക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്ന സാക്ഷ്യമുദ്രയാണ് ഹോൾമാർക്കിംഗ്. ഇത് നോക്കിയാണ് നമ്മൾ സാധാരണ സ്വർണ്ണം വാങ്ങാറുള്ളത്. ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്നാണ് നമ്മുടെ വിശ്വാസം. ഇത് എത്രമാത്രം യഥാർത്ഥ്യമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടോ?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അംഗീകാരമുള്ള അസ്സേയിംഗ് ആൻഡ് ഹോൾമാർക്കിംഗ് സെന്ററുകൾ (എഎച്ച്സി) നൽകുന്ന പരിശുദ്ധിയുടെ സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹോൾമാർക്ക്. അഞ്ച് സീലുകൾ ചേർന്നതാണ് ബിഐഎസ്
ഹോൾമാർക്ക് അടയാളം.

1. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ചുരുക്കെഴുത്തായ ബിഐഎസ് എന്ന ലോഗോ.

2. സ്വർണ്ണത്തിന്റെ പരിശുദ്ധി കാണിക്കുന്ന അടയാളം. അതായത് 22 കാരറ്റ് സ്വർണമാണെങ്കിൽ 916 എന്നും നവരത്ന ആഭരണങ്ങൾ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വർണമാണെങ്കിൽ 875 എന്നും 18 കാരറ്റ് ആണെങ്കിൽ 750 എന്നും ഉണ്ടാകും.

3. ഗവൺമെന്റ് അംഗീകരിച്ച അതതു ജില്ലയിലെ ഹോൾമാർക്കിങ് സെന്റിന്റെ ചിഹ്നം.

4. ആഭരണമെടുത്ത ജ്വല്ലറിയുടെ ലോഗോ അല്ലെങ്കിൽ ചുരുക്കെഴുത്ത്.

5. ഹോൾമാർക്ക് ചെയ്ത വർഷത്തെ കാണിക്കുന്ന ഇംഗ്ലീഷ് ആൽഫബെറ്റ് അതായത് രണ്ടായിരത്തിലാണ് ഹോൾമാർക്കിംഗ് ചെയ്തു തുടങ്ങിയത്. 2000-ത്തിനെ A എന്ന ലെറ്റർ കൊണ്ടാണ് പ്രതിനിധീകരിക്കുക, 2001-ന് B, 2002-ന് C എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കും.

click the below link to know more details about bis hallmark jewellers in kottayam

https://www.citymapia.com/kottayam/top-jewellery-brands

Hallmarking of gold

LearnMore


Related items