Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആണുങ്ങള്‍ക്ക് ഓടിക്കാമെങ്കീ നമുക്കും ആയിക്കൂടെ; ജുമൈലയ്ക്ക് ഈ ഹെവിയൊക്കെ ലൈറ്റാണ്

ആണുങ്ങള്‍ക്ക് ഓടിക്കാമെങ്കീ നമുക്കും ആയിക്കൂടെ; ജുമൈലയ്ക്ക് ഈ ഹെവിയൊക്കെ ലൈറ്റാണ്

ആണുങ്ങള്‍ക്ക് ഓടിക്കാമെങ്കീ... നമുക്കും ആയിക്കൂടെ.. ലോറിയുടെ വളയംപിടിച്ച് ജുമൈല ചോദിച്ചു. ഷാള്‍ എടുത്തുകെട്ടി ലോറിയിലേക്ക് ചാടിക്കയറുമ്പോള്‍ പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു മുഖത്ത്. കഴിഞ്ഞ തിങ്കളാഴ്ച ജുമൈലയ്ക്ക് പോസ്റ്റലായി ഒരു കവറെത്തി. നീണ്ട ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ കൈയില്‍ക്കിട്ടിയ ഹെവി ഡ്രൈവിങ് ലൈസന്‍സ്. അപൂര്‍വമായി മാത്രം സ്ത്രീകള്‍ ഹെവി ലൈസന്‍സ് എടുക്കുന്നിടത്താണ് മുപ്പത്തെട്ടുകാരിയായ ജുമൈലയുടെ ഈ നേട്ടം. (Jumaila got heavy driving licence)

മരുതിന്‍ചിറ ഓണത്തുക്കാട്ടില്‍ ഒ.കെ. ജുമൈലയ്ക്ക് വണ്ടിയോടിക്കല്‍ ഏറെ പ്രിയപ്പെട്ടതാണ്. 2009- ല്‍ ലൈസന്‍സ് സ്വന്തമാക്കിയത് മുതല്‍ സ്‌കൂട്ടിയും കാറുമെല്ലാം ഓടിക്കും. സ്ത്രീകള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്ന വീഡിയോ യൂട്യൂബില്‍ കണ്ടപ്പോള്‍ ഒരു കൗതുകവും ആഗ്രഹവും തോന്നി.

ഭര്‍ത്താവ് ഹാരിസിനോട് പറഞ്ഞപ്പോള്‍ പൂര്‍ണപിന്തുണ. അങ്ങനെയാണ് ഹെവി ലൈസന്‍സ് എടുക്കാന്‍ അപേക്ഷിക്കുന്നത്. കോട്ടയ്ക്കലിലുള്ള സ്ഥാപനത്തില്‍ ഒരു ദിവസം പരിശീലനം നടത്തി.റോഡ് ടെസ്റ്റ് ആദ്യതവണ തന്നെ ജയിച്ചു. 'ടി' രണ്ടാമത്തെ തവണയാണ് കിട്ടിയത്. തിരൂര്‍ ആര്‍.ടി.ഒ. ഓഫീസില്‍നിന്നാണ് ലൈസന്‍സ് കിട്ടിയത്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ജുമൈല മാറാക്കര സി.എച്ച്.സെന്ററില്‍ പാലിയേറ്റീവ് വൊളന്റിയറായി ജോലിചെയ്യുന്നുണ്ട്.

ഹെവി ലൈസന്‍സ് സ്വന്തമാക്കിയത് ഉപജീവനമാര്‍ഗത്തിനായല്ല, അതിലെ കൗതുകവും ആഗ്രഹവുംകൊണ്ട് മാത്രമാണെന്ന് ജുമൈല പറയുന്നു. മക്കളായ ഫാത്തിമ റിന്‍ഷ, ഫാത്തിമ ഖസല്‍, ആയിഷ എന്നിവരും ആഗ്രഹത്തിന് കൂട്ടായി ഉണ്ട്. ശരിക്കും പറഞ്ഞാ.. വലിയ വണ്ടികളോടിക്കണതാ സുഖം. ലോഡുള്ള വണ്ടിയായാല്‍ കുറച്ചൂടെ എളുപ്പമാണ്. ജുമൈല പറയുന്നു.



Related items