Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കളരിയിൽ പയറ്റി തെളിഞ്ഞ് അധ്യാപികമാർ

കളരിയിൽ പയറ്റി തെളിഞ്ഞ് അധ്യാപികമാർ

മെയ്‌വഴക്കവും ചടുലതയും ആവശ്യത്തിലധികം വേണ്ട ഒന്നാണ് കളരി . പള്ളിക്കത്തോട് അരവിന്ദ സ്കൂളിലെ പതിനേഴ് അധ്യാപികമാർ ആണ് കളരിയിൽ കഴിവ് തെളിയിച്ചിരിക്കുന്നത്. അരവിന്ദ സ്കൂളിൽ വിദ്യാർത്ഥികളെ കളരി അഭ്യസിപ്പിക്കുന്നുണ്ട് . ളാക്കാട്ടൂർ ശ്രീരുദ്ര സി വി എൻ കളരിയിലെ ഗുരു അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ കളരി അഭ്യസിപ്പിക്കുന്നത് . രണ്ടു പുരുഷ അധ്യാപകർ കളരി പഠിക്കാൻ ചേർന്നപ്പോഴാണ് അധ്യാപികമാർക്ക് എന്ത് കൊണ്ട് തങ്ങൾക്കും ആയിക്കൂടാ എന്ന ചിന്ത ഉദിക്കുന്നതും , കളരി അഭ്യസിക്കാൻ തയ്യാറായതും. പന്ത്രണ്ടു അധ്യാപികമാർ അരങ്ങേറ്റം കുറിച്ചു . പൂത്തറ തൊഴൽ, കാൽ പ്രയോഗങ്ങൾ, മെയ്‌പയറ്റ്, വടിവുകൾ, വെറുംകൈ എന്നിവയാണ് അരങ്ങേറ്റത്തിന് അധ്യാപികമാർ അവതരിപ്പിച്ചത് . സ്കൂൾ സമയം കഴിഞ്ഞു രണ്ടു മണിക്കൂർ ഇവർ കളരിക്ക് വേണ്ടി എന്നും മാറ്റി വെക്കുന്നു.

Kalari



Related items