Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഓണത്തിന് പൂക്കൾ നാട്ടിൽ തന്നെ... പുഷ്പകൃഷിക്ക് ഒരുങ്ങി കാട്ടാക്കട

ഓണത്തിന് പൂക്കൾ നാട്ടിൽ തന്നെ... പുഷ്പകൃഷിക്ക് ഒരുങ്ങി കാട്ടാക്കട

കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും ഓണവിപണി ലക്ഷ്യമിട്ട് പുഷ്പകൃഷി തുടങ്ങുന്നു. സ്വകാര്യ വ്യക്തികൾക്ക് പുറമേ കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളും കൃഷിയുടെ ഭാഗമാകും. ഓരോ പഞ്ചായത്തിലെയും കൃഷി ഭവനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേമം ബ്ലോക്ക് ഓഫിസിൽ ഐ.ബി.സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ, കൃഷി ഓഫിസർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടമായി 8.5 ഹെക്ടർ സ്ഥലവും കർഷകരെയും കണ്ടെത്തി. 25 സെന്റ് മുതൽ ഒന്നര ഏക്കർ വരെയുള്ള വിവിധ യൂണിറ്റുകളിലായി ആണ് കൃഷി ആരംഭിക്കുന്നത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിത്തുകൾ കൃഷി ഓഫിസർമാർ കണ്ടെത്തി കർഷകർക്ക് നൽകും. ചെടികളുടെ പരിചരണത്തിനും ആവശ്യമായ സാങ്കേതിക സഹായവും നൽകും. വിളവായി ലഭിക്കുന്ന പൂക്കൾ മണ്ഡലത്തിൽ വിപണന കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കും. ഈ മാസം അവസാനത്തോടെ കൃഷി തുടങ്ങും. ‘ നമ്മുടെ ഓണം നമ്മുടെ പൂക്കൾ’ എന്ന ജനകീയ ക്യാംപെയ്ൻ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.(Kattakkada is in full bloom for onam)



Related items