Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കീറ്റോ ഡയറ്റ്‌ അത്ര ഗുണകരമല്ല

കീറ്റോ ഡയറ്റ്‌ അത്ര ഗുണകരമല്ല

കീറ്റോ ഡയറ്റ്‌ ഇന്ന് ഒരു ട്രെൻഡ് ആണ് . വണ്ണം കുറക്കാൻ കണ്ടു പിടിച്ചിരിക്കുന്ന വഴി. ഒരല്പം വണ്ണമുള്ള ആൾ കുറച്ചു ദിവസത്തിൽ മെലിഞ്ഞു കണ്ടാൽ , ചോദിക്കുന്നവർക്ക് ഉത്തരം കിട്ടുന്നത് , ഇത്രയും നാൾ ഞാൻ കീറ്റോ ഡയറ്റിൽ ആയിരുന്നു എന്നാണ് . എന്താണ് ഈ കീറ്റോ ഡയറ്റ് ? കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി കുറച്ചു കൊണ്ട് മിതമായ അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങുന്ന ഭക്ഷണ ക്രമം ആണ് കീറ്റോ ഡയറ്റ് . കീറ്റോസിസ് എന്ന പ്രക്രിയ ആണ് ഇവിടെ നടക്കുന്നത്. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കാരണം , ശരീരം ഊർജ്ജം ഉല്പാദിപ്പിക്കാനായി കൊഴുപ്പിനെ ഇന്ധനമായി ആശ്രയിക്കുന്നു . ഇതാണ് കീറ്റോസിസ്. ഇതുമൂലം ശരീര ഭാരം കുറയുന്നു . എന്നാൽ വൈദ്യ രംഗത്തുള്ളവർ കീറ്റോ ഡയറ്റിനെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ല . കാരണം കീറ്റോ ഡയറ്റിൽ നിന്ന് പഴങ്ങളും , ധാന്യങ്ങളും ചില പച്ചക്കറികളും ഒഴിവാക്കപ്പെടുന്നു . ഇത് മൂലം ഈ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ലഭിക്കേണ്ട പോഷക ഗുണം ലഭിക്കില്ല എന്നാണ് അവരുടെ അഭിപ്രായം . ഇത് കൂടാതെ കൊഴുപ്പു അടങ്ങിയ വസ്തുക്കൾ കൂടുതൽ ചെല്ലുന്നതു കാരണം ഹൃദ്രോഗം മുതലായ രോഗങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് എന്ന അഭിപ്രായവും ഉണ്ട്.



Related items

News and Articles
News Local News