Copyright © 2026 Citymapia.com. All Rights Reserved

ലോക പരിസ്ഥിതി ദിനത്തിൽ മരം നട്ട് പരിസ്ഥിതി സംരക്ഷണത്തിനു സംഘടനകൾ രംഗത്ത് നിറഞ്ഞപ്പോൾ മരത്തൈകൾ പിഴുത് എറിഞ്ഞ് പ്രതിഷേധ സമരവുമായി കർഷക സംഘടന ആയ കിഫ രംഗത്ത് വന്നു. കർഷകർ കൃഷിയിടത്തിൽ നട്ടു വളർത്തുന്ന മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് ഓഫിസുകൾ കയറി ഇറങ്ങി അനുവാദത്തിനായി കാത്തു നിൽക്കേണ്ട അവസ്ഥയിൽ പ്രതിഷേധിച്ചാണ് കിഫ കൃഷിയിടങ്ങളിലെ മര തൈകൾ പിഴുതെറിഞ്ഞു സമരം നടത്തിയത്. പരിസ്ഥിതി സ്നേഹികൾ ആയി അഭിനയിച്ചും അവകാശപ്പെട്ടും മരം നടാൻ നടക്കുന്നവർ കർഷകരെ പരിസ്ഥിതി വിരോധികളായി ചിത്രീകരിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്ന് കിഫ ജില്ല പ്രസിഡന്റ് ജിജ മുക്കാട്ടുകാവുങ്കൽ, സെക്രട്ടറി എം.ജെ.റോബിൻ, സംസ്ഥാന സമിതി അംഗം പ്രിൻസ് ദേവസ്യ എന്നിവർ പറഞ്ഞു. (Kifa protests against uprooting of saplings)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.