Copyright © 2026 Citymapia.com. All Rights Reserved

നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു വിഭവമാണല്ലോ ദോശ. പലപ്പോഴും രാവിലെ പലരും കഴിക്കുന്ന ഒന്നായിരിക്കും ദോശ. എന്നാൽ ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് എത്രപേർക്ക് അറിയാം. പലപ്പോഴും അമിത വണ്ണത്തിനും കുടവയറിനും വിപണിയിലെ മരുന്നുകളെ ആശ്രയിക്കുന്നവർ നമ്മുടെ വീടുകളിൽ തയ്യാറാക്കുന്ന ഇത്തരം വിഭവങ്ങൾ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ് എന്ന കാര്യം അറിയാതെ പോകുകയാണ്. ഡയറ്റ് പ്ലാൻ ചെയ്യുന്നവർക്കായി ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണമാണ് ദോശ. അമിത വണ്ണത്തിനും വയറ്റിലെ കൊഴുപ്പിനും പരിഹാരം ദോഷയിലുണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ആരോഗ്യ ഭക്ഷണമാണ് ദോശ. പലപ്പോഴും ശരീരത്തിൽ അടിഞ്ഞു കിടക്കുന്ന കൊഴുപ്പ് നമ്മുടെ ആരോഗ്യത്തിന് പല വിധത്തിൽ വില്ലനാകാറുണ്ട്. എന്നാൽ ഇതിന് കളയാനുള്ള വിദ്യകളൊന്നും നമുക്ക് അത്ര വശമുണ്ടായിരിക്കില്ല. ഇത്തരത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് രാവിലെ ദോശ കഴിക്കുക എന്നത്. അതിരാവിലെ ചെറു വ്യായാമങ്ങൾക്കൊപ്പെ ദോശ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
ദഹനം വളരെ വേഗത്തിലാക്കാൻ ദോശ സഹായിക്കുന്നു. മാത്രമല്ല ദോശയിൽ അടങ്ങിയിക്കുന്ന കലോറി വളരെ കുറവാണ് എന്നത് കൊണ്ട് തന്നെ അമിത വണ്ണത്തിന് ഇത് പരിഹാരം കാണുന്നു. ആറോ ഏഴോ മണിക്കൂർ ദോശമാവ് അരച്ച് പുളിപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പുളിപ്പിച്ച ദോശമാവിൽ പലപ്പോഴും ആരോഗ്യത്തിനും പെട്ടെന്ന് ദഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എത്ര ദോശ കഴിച്ചാലും ശരീരത്തിന് ഗുണം മാത്രമേ ഉണ്ടാകുകയുള്ളു. ഇത് മറ്റു യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്ന് അറിഞ്ഞിരിക്കുക.
എത്ര തിന്നാലും വയറ് നിറഞ്ഞില്ല എന്ന് പറയുന്ന ചിലരെങ്കിലും നിങ്ങളുടെ സുഹൃദ് വലയത്തിലുണ്ടാകും. ഇത്തരത്തിലുള്ളവരെ ദോശ തീറ്റിക്കുന്നത് നല്ലതാണ്. കാരണം അമിത വിശപ്പിന് ദോശ പരിഹാരം കാണുന്നു. അമിതമായി ഉണ്ടാകുന്ന വിശപ്പ് പലപ്പോഴും പൊണ്ണത്തടിയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അമിതമായുള്ള ഭക്ഷണ ശീലം ഇല്ലാതാക്കാൻ ദോശ കഴിച്ച് തുടങ്ങാവുന്നതാണ്. ഇങ്ങനെ ദോശ കഴിക്കുന്നത് കൊണ്ട് അമിത വിശപ്പ് ഇല്ലാതാക്കി നിങ്ങൾക്ക് ആരോഗ്യപരമായ ശരീരത്തെ പ്രദാനം ചെയ്യുന്നു. അത് കൊണ്ട് തന്നെ നിങ്ങൾ ദോശ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് യാതൊരു ദോഷവുമില്ല എന്ന് മാത്രമല്ല അത്തരത്തിൽ ദോശ കഴിക്കുന്നത് കൊണ്ട് ഗുണം മാത്രമേ ഉണ്ടാകുകയുള്ളു.
വേണ്ട ചേരുവകള്‍
റവ 1 കപ്പ്,അരിപ്പൊടി 1 കപ്പ്,മൈദ കാല്‍ കപ്പ്,പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്, ഇഞ്ചി 1 കഷ്ണം,കറിവേപ്പില ഒരു തണ്ട് ചെറുതായി അരിഞ്ഞത്,കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍,മല്ലിയില അരിഞ്ഞത് ആവശ്യത്തിന് സവാള ഒരെണ്ണം പൊടിയായി അരിഞ്ഞത്.
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു കപ്പ് വെള്ളവും കാല്‍സ്പൂണ്‍ ഉപ്പും കൂടി ചേര്‍ത്ത് പത്ത് മിനുട്ട് മാറ്റി വയ്ക്കുക. മാവിന്റെ പരുവത്തില്‍ ആയി കഴിഞ്ഞാല്‍ ദോശ തയാറാക്കാം. ദോശ ഉണ്ടാക്കാന്‍ ഒരു പാന്‍ അടുപ്പില്‍ വയ്ക്കുക. ശേഷം നന്നായി ചൂടായി വരുമ്പോള്‍ ദോശ മിക്‌സ് ഒരു ചെറിയ ബൗള്‍ ഉപയോഗിച്ച് നന്നായി ഇളക്കിയതിനുശേഷം പാനിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ ഒരുവിധം ചൂടായി വരുമ്പോള്‍ അല്‍പം നെയ്യ് മുകളില്‍ ഒഴിച്ചു കൊടുക്കുക. ദോശ നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റാം. ാമ്പാറോ ചട്ണിയ്‌ക്കൊപ്പമോ കഴിക്കാം.
Story Highlights: Kitilan Rava Dosha for Breakfast
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.